Football in Malayalam

മരക്കാനയിലെ ലോകകപ്പ് തോൽവി സ്‌കലോണിയെ ഓർമിപിച്ച് ബ്രസീലിയൻ ജേർണലിസ്റ്റ്, മറുപടി നൽകി അർജന്റീന പരിശീലകൻ

Sreejith N
Argentina Training Session - Copa America 2021
Argentina Training Session - Copa America 2021 / Gustavo Pagano/Getty Images
facebooktwitterreddit

കോപ്പ അമേരിക്കയിൽ കൊളംബിയക്കെതിരായ സെമി ഫൈനൽ മത്സരം വിജയിച്ചതോടെ വീണ്ടുമൊരു കിരീടത്തിനുള്ള കലാശപ്പോരാട്ടത്തിലേക്ക് അർജന്റീനയെത്തിയിട്ടുണ്ട്. പതിനാലു വർഷത്തിനിടെ അഞ്ചാമത്തെ ടൂർണമെന്റിന്റെ ഫൈനലിലേക്കാണ് അർജന്റീന പ്രവേശിച്ചതെങ്കിലും ഇതുവരെയും ഒരിക്കൽ പോലും കിരീടം സ്വന്തമാക്കാൻ മെസിക്കും സംഘത്തിനും കഴിഞ്ഞിട്ടില്ല.

കൊളംബിയക്കെതിരായ മത്സരത്തിനു ശേഷം അർജന്റീന കഴിഞ്ഞ കാലങ്ങളിൽ വഴങ്ങിയ ഫൈനൽ തോൽവിയെക്കുറിച്ച് സ്‌കലോണിയെ ഓർമിപ്പിച്ച് ബ്രസീലിയൻ മാധ്യപ്രവർത്തകൾ ചോദ്യങ്ങളുന്നയിച്ചിരുന്നു. ബ്രസീലിലെ മരക്കാന സ്റ്റേഡിയത്തിൽ വെച്ച് ഇത്തവണത്തെ കോപ്പ അമേരിക്ക ഫൈനൽ നടക്കാനിരിക്കെ 2014ലെ ലോകകപ്പിൽ അതെ സ്റ്റേഡിയത്തിൽ ജർമനിയോട് വഴങ്ങിയ തോൽവിയെ മറികടക്കാൻ കഴിയുമോയെന്നാണ് ബ്രസീലിയൻ ജേർണലിസ്റ്റ് പത്രസമ്മേളനത്തിൽ ചോദിച്ചത്.

"1993നു ശേഷം അർജന്റീന ഒരു കിരീടം പോലും നേടിയിട്ടില്ല, അതു കോപ്പ അമേരിക്കയായിരുന്നു. നിങ്ങൾ മനേ ഗാരിഞ്ചയിൽ നിന്നും വിജയം നേടി മറക്കാനയിലേക്ക് നീങ്ങുകയാണ്. അവിടെയാണ് നിങ്ങൾ 2014ലെ ലോകകപ്പ് ഫൈനൽ തോറ്റത്. ബ്രസീലിയൻ മണ്ണിൽ വെച്ച് ഭൂതകാലത്തെ അനുഭവങ്ങൾ മറികടന്ന് കിരീടം നേടാൻ നിങ്ങൾ തയ്യാറെടുത്തു കഴിഞ്ഞുവോ?" ഇതായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

അതേസമയം അതിനു വ്യക്തമായൊരു മറുപടി നൽകാൻ സ്‌കലോണി തയ്യാറായില്ല. "അത് ചോദിച്ചത് ഒരു ബ്രസീലിയൻ ആയിരിക്കും, അങ്ങനെയല്ലേ. എല്ലാം പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഗുഡ് ഈവെനിംഗ്." ഇത്രമാത്രം മറുപടി നൽകി സ്‌കലോണി പത്രസമ്മേളനം അവസാനിപ്പിച്ചു.

സ്വന്തം നാട്ടിൽ വേച്ചു നടക്കുന്ന കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനു തന്നെയാണ് മുൻതൂക്കമെങ്കിലും മികച്ച പോരാട്ടം നടത്തി 28 വർഷത്തിനു ശേഷം ആദ്യത്തെ കിരീടം സ്വന്തമാക്കുകയാണ് അർജന്റീനയുടെ ലക്ഷ്യം. ടൂർണമെന്റിലെ മികച്ച താരങ്ങളായ മെസി, നെയ്‌മർ എന്നിവർ ഓരോ ടീമിന്റെയും ഭാഗമാണെന്നത് മത്സരത്തെ പ്രവചനാതീതമാക്കുന്നു.

facebooktwitterreddit