Football in Malayalam

ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പിനെക്കുറിച്ചും താരങ്ങൾ ടീമിൽ നിന്നും ഒഴിവാക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ചും സ്‌കലോണി

Sreejith N
Lionel Scaloni Speaks About World Cup Draw, Players Left Out
Lionel Scaloni Speaks About World Cup Draw, Players Left Out / Gustavo Pagano/GettyImages
facebooktwitterreddit

ഇന്നു നടക്കാനിരിക്കുന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിനെ കുറിച്ചു സംസാരിച്ച് അർജന്റീനിയൻ പരിശീലകനായ ലയണൽ സ്‌കലോണി. നറുക്കെടുപ്പിൽ എതിരാളികളായി ആരെയാണു ലഭിക്കുകയെന്ന കാര്യത്തിൽ യാതൊരു പരിഭ്രമവുമില്ലെന്നും എതിരാളികളെ നേരത്തെ അറിയുന്നത് മത്സരത്തിനു നല്ല രീതിയിൽ തയ്യാറെടുക്കാൻ സഹായിക്കുമെന്നും പറഞ്ഞ അദ്ദേഹം ടീമിൽ നിന്നും ചില താരങ്ങളെ ഒഴിവാക്കപ്പെടാനുള്ള സാധ്യതയെ കുറിച്ചും സംസാരിച്ചു.

"ഞാൻ എന്തിനു പരിഭ്രാന്തനാകണം? നറുക്കെടുപ്പിൽ ലഭിക്കുന്നത് ആരെയാണെങ്കിലും ഞങ്ങൾക്ക് ഒരുപാട് ചെയ്യാൻ കഴിയും. നറുക്കെടുപ്പിനു ശേഷം ഏത് എതിരാളികളെയാണ് ലഭിച്ചതെന്ന് ഞങ്ങൾ വ്യക്തമായി നോക്കുന്നുണ്ട്. ഇതു ഞാൻ മുൻപ് വ്യത്യസ്‌തമായാണ് എടുത്തിരുന്നതെങ്കിലും ഇപ്പോൾ ശാന്തനാണ്. അതു നറുക്കെടുപ്പിൽ ആരെയാണ് ലഭിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും."

"എല്ലാവരും എങ്ങിനെയാണ് കളിക്കുന്നതെന്ന് നമുക്കറിയാം. ഞങ്ങൾ അവരെ വിശകലനം ചെയ്യുകയും കാണുകയും ചെയ്‌തിട്ടുണ്ടെങ്കിലും ടീമിനെ തിരഞ്ഞെടുക്കുന്നില്ല. ഒരു ടീമിനെക്കാൾ മറ്റൊരു ടീമായാൽ നല്ലതായിരിക്കുമെന്ന് ചിന്തിച്ച് ഞാൻ പ്രവർത്തിക്കാറില്ല. നറുക്കെടുപ്പിൽ എന്തു തന്നെ സംഭവിച്ചാലും അതിനെ ഏറ്റവും നല്ല രീതിയിൽ അഭിമുഖീകരിക്കണം, അതു കടുപ്പമാവും എന്നുറപ്പുമാണ്." സ്‌കലോണി ടൈക് സ്പോർട്ടിനോട് പറഞ്ഞു.

ഈ മാസം നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും ചില താരങ്ങളെ ഒഴിവാക്കിയതിനെ കുറിച്ചും സ്‌കലോണി സംസാരിച്ചു. "കളിക്കാർക്കു ഞങ്ങൾക്കൊപ്പം ചേരാൻ കഴിയുന്നതിനോട് ഞങ്ങൾ അനുകൂലമാണ്. ഈ ടീമിനെ സംബന്ധിച്ച് അത് അനിവാര്യമാണ്. താരങ്ങളുടെ ഒരു കൂട്ടം തന്നെയുള്ളതിൽ നിന്നും എല്ലായിപ്പോഴും ഒരേ 26 കളിക്കാരെ ഉൾപ്പെടുത്താൻ കഴിയില്ല."

"വളരെ മികച്ച താരങ്ങൾ ഞങ്ങൾക്കുണ്ടെങ്കിലും അതിൽ ചിലർ കഴിഞ്ഞ ലോകകപ്പുകളിൽ നിന്നും പുറത്തായിരുന്നു. അത് ഇത്തവണയുമുണ്ടാകും. സീസൺ മികച്ച രീതിയിൽ തുടങ്ങിയ ഒരു താരം ഞങ്ങൾക്ക് ഗുണം ചെയ്യുമെന്ന് കരുതിയാൽ അതുണ്ടാകാം. യുക്തിപരമായി നോക്കുമ്പോൾ ഇതുവരെ സംഭവിച്ച കാര്യങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു, എന്നാൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളോടും ഞങ്ങൾക്ക് തുറന്ന സമീപനമാണുള്ളത്."

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit