Indian Football

സര്‍വാധിപത്യം, വെസ്റ്റ് ബംഗാളിനെയും കീഴടക്കി കേരളം

Haroon Rasheed
Kerala defeated West Bengal 2-0
Kerala defeated West Bengal 2-0 / Nitheesh
facebooktwitterreddit

സന്തോഷ് ട്രോഫിയില്‍ ജയം തുടര്‍ന്ന് കേരളം. രണ്ടാം മത്സരത്തില്‍ വെസ്റ്റ് ബംഗാളിനെ നേരിട്ട കേരളം എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയമായിരുന്നു സ്വന്തമാക്കിയത്. തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഇരു ടീമുകളും പതിയെയാണ് തുടങ്ങിയത്. പിന്നീട് കേരളം മത്സരത്തിന്റെ നിയത്രണം ഏറ്റെടുത്തു. ആദ്യ മത്സരത്തില്‍ കളിച്ച ടീമില്‍ ചെറിയ മാറ്റവുമായിട്ടായിരുന്നു കേരളം ഇറങ്ങിയത്. മുന്നേറ്റത്തില്‍ സഫ്‌നാദിന് പകരം ബംഗളൂരു എഫ്.സി താരം ശിഖിലിനെയാണ് ഉള്‍പ്പെടുത്തിയത്.

ആദ്യ മത്സരത്തില്‍ കളിച്ച ടീമില്‍ കാര്യമായ മാറ്റമില്ലാതെയായിരുന്നു വെസ്റ്റ് ബംഗാള്‍ കളത്തിലിറക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ കേരളം വെസ്റ്റ് ബംഗാളിന്റെ ഗോള്‍ മുഖം അക്രമിച്ച് കൊണ്ടിരുന്നു. 11 ഷോട്ടുകളാണ് കേരളം എതിര്‍ പോസ്റ്റിലേക്ക് പായിച്ചത്.

അതില്‍ ഏഴെണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. കേരളം ശക്തമായി പ്രതിരോധിച്ച് നിന്നതോടെ വെറും നാലു ഷോട്ട് മാത്രമേ ബംഗാളിന് കേരളത്തിന്റെ പോസ്റ്റിലേക്ക് തൊടുക്കാനായുള്ളു. അതില്‍ ഒന്ന് മാത്രമാണ് ഷോട്ട് ഓണ്‍ ടാര്‍ഗറ്റായത്. 64 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ച കേരളം രണ്ടാം പകുതിയില്‍ സമ്പൂര്‍ണ ആധിപത്യമായിരുന്നു നേടിയത്. രണ്ടാം പകുതിയില്‍ കേരളത്തിന് അതിന്റെ ഫലം ലഭിക്കുകയും ചെയ്തു.

മികച്ച നീക്കത്തിനൊടുവില്‍ 84ാം മിനുട്ടില്‍ മുഹമ്മദ് നൗഫലായിരുന്നു കേരളത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഒരു ഗോള്‍ ലീഡ് നേടിയതോടെ കേരളം അക്രമത്തിന് വീണ്ടും മൂര്‍ച്ചകൂട്ടി. മത്സരത്തിന്റെ അധിക സമയത്തായിരുന്നു കേരളത്തിന്റെ രണ്ടാം ഗോല്‍ പിറന്നത്. മികച്ച നീക്കത്തിനൊടുവില്‍ ജെസിന്‍ ടി.കെയായിരുന്നു കേരളത്തിന്റെ രണ്ടാം ഗോള്‍ നേടിയത്. ഇതോടെ കേരളം വിജയം ഉറപ്പിച്ചു. രണ്ട് മത്സരത്തിലും ക്ലീന്‍ ഷീറ്റ് നേടിയാണ് കേരളം മടങ്ങുന്നത്. മേഘാലയക്കെതിരേയാണ് കേരളത്തിന്റെ അടുത്ത മത്സരം.


facebooktwitterreddit