യുവേഫ നേഷൻസ് ലീഗിലെ പോർച്ചുഗലിന്റെ തോൽവി, റഫറിയെ കുറ്റപ്പെടുത്തി പരിശീലകൻ സാന്റോസ്


ഇത്തവണത്തെ യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ പോർച്ചുഗൽ ആദ്യത്തെ തോൽവി വഴങ്ങിയതിനു പിന്നാലെ റഫറിയിങ്ങനെ കുറ്റപ്പെടുത്തി പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. മത്സരം തുടങ്ങി അൻപത്തിയഞ്ചാമത്തെ സെക്കൻഡിൽ തന്നെ ഹാരിസ് സെഫെറോവിച്ച് നേടിയ ഗോളിൽ സ്വിറ്റ്സർലൻഡാണ് അവരുടെ സ്വന്തം മൈതാനത്ത് പോർച്ചുഗലിനെ കീഴടക്കിയത്.
ഗോൾ നേടി പതിമൂന്നു മിനുട്ടിനു ശേഷം സ്വിറ്റ്സർലാൻഡിന് അനുകൂലമായി റഫറി ഒരു പെനാൽറ്റിയും വിധിച്ചെങ്കിലും വീഡിയോ റഫറി അത് റദ്ദാക്കി. ആ നീക്കത്തിനു മുൻപ് മധ്യനിരയിൽ വെച്ച് ബെർണാർഡോ സിൽവ ഫൗൾ ചെയ്യപ്പെട്ടുവെന്നു കണ്ടെത്തിയതിനെ തുടർന്നാണ് വീഡിയോ റഫറി അതു റദ്ദാക്കിയത്. ഇതടക്കമുള്ള കാര്യങ്ങളാണ് സാന്റോസ് ചൂണ്ടിക്കാട്ടിയത്.
55 seconds! 👀
— BBC Sport (@BBCSport) June 12, 2022
Haris Seferovic scored the fastest goal ever in the #NationsLeague's short history to give Switzerland victory over Portugal.#BBCFootball
"ഞാൻ വിമർശിക്കാൻ പോകുന്നില്ല, പക്ഷെ ഒരു പെനാൽറ്റി നൽകുമ്പോൾ അതിതു പോലെ സംഭവിക്കാൻ പാടില്ല, മധ്യനിരയിൽ ഒരു ക്ലിയർ ഫൗൾ നടന്നതിനാൽ തന്നെ. ഫൗളിനെ കുറിച്ചും സമയം നഷ്ടമായതും അതിനു ശേഷം നോക്കുക. മത്സരത്തിൽ സംഭവിച്ചതെല്ലാം ഫോർത്ത് ഒഫീഷ്യലിന് അറിയുന്നുണ്ടാകും." മാധ്യമങ്ങളോട് സംസാരിക്കേ സാന്റോസ് പറഞ്ഞു.
"ഹാഫ് ടൈമിൽ പന്തു കൈവശം വെക്കാനും വ്യത്യസ്തമായി കളിക്കാനും അവരെ പിന്നിൽ തളച്ചിടാനും ഞാൻ പറഞ്ഞിരുന്നു. ഞങ്ങളുടെ തുടക്കം നല്ലതായിരുന്നു, ആദ്യത്തെ ഏതാനും മിനുട്ടുകൾ ഞങ്ങൾക്ക് പന്ത് വേഗത്തിൽ ഗ്യുഡെസിന് എത്തിക്കണമായിരുന്നു. അവസരങ്ങൾ വരുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, ഒരുപാടെണ്ണം വരികയും ചെയ്തു." സാന്റോസ് പറഞ്ഞു.
മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം പോർച്ചുഗലിന് നഷ്ടമായി. ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ച സ്പെയിനാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ഇനി സെപ്തംബർ 24നാണ് പോർച്ചുഗലിന്റെ അടുത്ത നേഷൻസ് ലീഗ് മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.