റൊണാൾഡോ ആളിക്കത്തിയ പ്രകടനത്തിൽ വാക്കുകൾ നഷ്ടപ്പെട്ട് പോർച്ചുഗീസ് പരിശീലകൻ


സ്വിറ്റ്സർലണ്ടിനെതിരെ ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോ നടത്തിയ പ്രകടനത്തെക്കുറിച്ച് പറയാൻ വാക്കുകളില്ലാതെ പോർച്ചുഗീസ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. കഴിഞ്ഞ കളിയിൽ സ്പെയിനിനോട് സമനില വഴങ്ങിയ പോർച്ചുഗൽ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം നേടിയപ്പോൾ രണ്ടു ഗോളും ഒരു അസിസ്റ്റും നേടിയത് റൊണാൾഡോയായിരുന്നു.
"കൂടുതലായി എന്തു പറയണമെന്ന് എനിക്കറിയില്ല. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് ഞാൻ ആവർത്തിക്കുന്നു. അതിൽ കൂടുതൽ ഞാനെന്ത് പറയാനാണ്. എല്ലാം പറഞ്ഞു കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു." മത്സരത്തിനു ശേഷം സ്പോർട്ട് ടിവിയോട് സംസാരിക്കുമ്പോൾ സാന്റോസ് പറഞ്ഞു.
It's now 117 international goals for Cristiano Ronaldo 👑 pic.twitter.com/5JihL1Xzg9
— GOAL Africa (@GOALAfrica) June 5, 2022
"ടീം വിജയം നേടുന്നതും പരിശീലിപ്പിച്ചതു പോലെത്തന്നെ മൈതാനത്ത് കളിക്കുകയും ചെയ്യുന്നത് സന്തോഷം നൽകുന്ന പരിശീലകനാണ് ഞാൻ. ആദ്യത്തെ ഏതാനും മിനിട്ടുകൾക്ക് ശേഷം ഞങ്ങൾ പന്ത് നേടിയെടുത്തത് മത്സരം നിയന്ത്രിച്ചു. ഒന്നോ രണ്ടോ ഗോളുകൾ കൂടി ആദ്യപകുതിയിൽ നേടാമായിരുന്നു."
"രണ്ടാംപകുതിയിൽ വേഗത കുറഞ്ഞിരുന്നു. പക്ഷെ കളിക്കാർ മെഷീനുകളല്ല. ഞങ്ങൾ മറ്റൊരു ഗോൾ നേടുകയും ചെയ്തു. സ്വിറ്റ്സർലൻഡ് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു, പക്ഷെ ഞങ്ങൾ ശരിയായ പരിഹാരം തന്നെ കണ്ടെത്തി. അതിന്റെ ക്രെഡിറ്റ് പോർച്ചുഗൽ ടീമിനുള്ളതാണ്." സാന്റോസ് വ്യക്തമാക്കി.
മത്സരത്തിൽ റൊണാൾഡോയുടെ ഇരട്ടഗോളുകൾക്ക് പുറമെ വില്യം കാർവാലോ, ജോവോ കാൻസലോ എന്നിവരാണ് പോർച്ചുഗലിന്റെ ഗോളുകൾ നേടിയത്. ഇരട്ടഗോളുകൾ നേടിയതോടെ പോർച്ചുഗൽ ദേശീയ ടീമിനായി റൊണാൾഡോ സ്വന്തമാക്കിയ ഗോളുകളുടെ എണ്ണം 117 ആയി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.