മാഞ്ചസ്റ്റർ യുണൈറ്റഡ് എപ്പോഴും പന്തു നൽകും, അവർക്കെതിരെ കളിക്കുമ്പോൾ ലിവർപൂളിന് കാര്യങ്ങൾ എളുപ്പമാണെന്ന് സലാ


മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കുമ്പോൾ ലിവർപൂളിന് കാര്യങ്ങൾ വളരെയെളുപ്പമാണെന്ന് ടീമിലെ സൂപ്പർതാരം മൊഹമ്മദ് സലാ. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഈജിപ്ഷ്യൻ താരം. മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി മികച്ച പ്രകടനം നടത്താൻ സലാക്ക് കഴിഞ്ഞിരുന്നു.
റൊണാൾഡോയുടെ അഭാവത്തിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ മത്സരത്തിൽ ലിവർപൂൾ പൂർണമായും ആധിപത്യം സ്ഥാപിച്ചിരുന്നു. അഞ്ചാം മിനുട്ടിൽ തന്നെ ലൂയിസ് ഡയസ് ലിവർപൂളിനെ മുന്നിലെത്തിച്ചതിനു ശേഷം സലായുടെ ഇരട്ടഗോളുകളും മാനെ നേടിയ ഗോളുമാണ് റെഡ്സിന്റെ വിജയം എളുപ്പമാക്കിയത്. മത്സരത്തിലെ ഇരട്ടഗോളുകളുടെ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ മാത്രം അഞ്ചു ഗോളുകളാണ് സലാ നേടിയിരിക്കുന്നത്.
? "They make our life easier in the midfield and the back."
— Football Daily (@footballdaily) April 19, 2022
Mo Salah gives his thoughts on Liverpool's dominance over Manchester United this season pic.twitter.com/tw1ivcWKHS
"അവർ മധ്യനിരയിലും പിന്നിലും ഞങ്ങളുടെ കാര്യങ്ങൾ എളുപ്പമാക്കുന്നു. അവർ ശ്രമിക്കുകയും വൺ ഓൺ വൺ സാഹചര്യങ്ങൾ വരുമ്പോൾ ഞങ്ങൾക്ക് പന്ത് തരികയും ചെയ്യുന്നു. അവർ ഞങ്ങൾക്ക് കാര്യങ്ങൾ വളരെ എളുപ്പമാക്കുകയാണ്, പ്രത്യേകിച്ചും ഞങ്ങൾ നന്നായി പ്രതിരോധിച്ചു കളിക്കുന്നുണ്ടെങ്കിൽ. ആൻഫീൽഡിലും ഓൾഡ് ട്രാഫോഡിലും ഞങ്ങൾ ക്ലീൻഷീറ്റ് നേടി. അവർ ഗോളുകൾ നേടാനുള്ള വഴിയും എളുപ്പമാക്കി തരുന്നു."
"ഇവിടെയും എവേ ഗ്രൗണ്ടിലും ഞങ്ങളുടെ മികച്ച പ്രകടനം നടത്തിയെന്നാണ് ഞാൻ കരുതുന്നത്. ഇതുപോലെ തന്നെ മുന്നോട്ടു പോകാൻ കഴിയുമെന്ന് ഞങ്ങൾ കരുതുന്നു." ഇരുപത്തിരണ്ടു ഗോളുകളുമായി പ്രീമിയർ ലീഗിലെ ടോപ് സ്കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സലാ മത്സരത്തിനു ശേഷം സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.
മാർച്ച് 12നു നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ബ്രൈറ്റനെതിരെ ഗോൾ നേടിയതിനു ശേഷം ഇന്നലെയാണ് സലാ മറ്റൊരു ഗോൾ നേടുന്നത്. ചിലപ്പോൾ ദൗർഭാഗ്യം ഉണ്ടാകാറുണ്ടെങ്കിലും ഗോളുകൾ ഇതുപോലെ വരുമെന്നും എന്നാൽ ടീമിന്റെ വിജയമാണ് അതിനേക്കാൾ പ്രധാനമെന്നും സലാ പറഞ്ഞു. ടീം വിജയിക്കാതിരുന്നാൽ മാത്രമേ ഗോളുകൾ നേടാതിരിക്കുന്നതിൽ ആശങ്കയുണ്ടാകൂ എന്നും താരം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.