Liverpool News

സ്വന്തം പൊസിഷനിൽ ലോകത്തിലെ ഏറ്റവും മികച്ച താരം താൻ തന്നെയാണെന്ന് മൊഹമ്മദ് സലാ

Sreejith N
Salah Says He Is Best In The World In His Position
Salah Says He Is Best In The World In His Position / Naomi Baker/GettyImages
facebooktwitterreddit

കളിച്ചു കൊണ്ടിരിക്കുന്ന പൊസിഷനിൽ ലോകത്തിലെ ഏറ്റവും മികച്ച താരം താൻ തന്നെയാണെന്ന് ലിവർപൂൾ സൂപ്പർതാരം മൊഹമ്മദ് സലാ. താൻ നേടുന്ന ഗോളുകളുടെയും മികച്ച പ്രകടനത്തിന്റെയും കണക്കുകൾ ഇതു തെളിയിക്കുമെന്നും സലാ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ഇറ്റാലിയൻ ക്ലബായ റോമയിൽ നിന്നും ലിവർപൂളിൽ എത്തിയതിനു ശേഷം ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന നിലയിലേക്ക് വളരെ പെട്ടന്നാണ് സലാ ഉയർന്നത്. ഈ സീസണിൽ പ്രീമിയർ ലീഗ് ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സലാ ലിവർപൂളിന്റെ കുതിപ്പിനു പിന്നിലെ നിർണായക സാന്നിധ്യം തന്നെയാണ്.

"എന്റെ ടീമിൽ മാത്രമല്ല, ലോകത്തു തന്നെ എന്റെ പൊസിഷനിൽ കളിക്കുന്ന മറ്റേതൊരു താരവുമായി താരതമ്യം ചെയ്‌താലും ഞാനാണ് ഏറ്റവും മികച്ച താരമെന്ന നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. ഞാൻ എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഏറ്റവും മികച്ച പ്രകടനം നടത്താൻ ശ്രമിക്കുകയാണ്. എന്നെ സംബന്ധിച്ച കണക്കുകൾ എന്റെ വാക്കുകൾ തെളിയിക്കും."

"എനിക്കു വേണ്ടി പുതിയ വെല്ലുവിളികൾ ഉണ്ടാക്കാൻ എനിക്ക് എപ്പോഴും ഇഷ്‌ടമാണ്. വ്യത്യസ്‌തമായ രീതിയിൽ ജോലി ചെയ്യുക, വ്യത്യാസം സൃഷ്‌ടിക്കുക എന്നതാണ് എന്റെ ചുമതല." ബീയിങ് സ്പോർട്സിനോട് സംസാരിക്കുമ്പോൾ സലാ പറഞ്ഞു.

ഈ സീസണിൽ കറബാവോ കപ്പ് സ്വന്തമാക്കിയ സലാക്ക് ഇനി ലിവർപൂളിനോപ്പം മൂന്നു കിരീടങ്ങൾ കൂടി നേടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായി മൂന്നു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലിവർപൂൾ എഫ്എ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവയിൽ ഫൈനലിലും ഇടം പിടിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit