Football in Malayalam

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെയും ഇന്ത്യൻ ഫുട്ബോളിന്റെയും ഭാവിയാണ് സഹൽ അബ്‌ദുൽ സമദ്: ഇവാൻ വുകൊമനോവിച്ച്

Ali Shibil Roshan
Sahal Abdul Samad has been impressive for Kerala Blasters this season
Sahal Abdul Samad has been impressive for Kerala Blasters this season / Indian Super League
facebooktwitterreddit

കേരളാ ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ ഫുട്ബോളിന്റെയും ഭാവിയാണ് സഹൽ അബ്‌ദുൽ സമദെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമനോവിച്ച്. ജംഷെഡ്പൂരിനെതിരെ 1-1ന് സമനിലയിൽ പിരിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വുകൊമനോവിച്ച്.

ഇന്നലെ നടന്ന മത്സരത്തിൽ ഗ്രെഗ് സ്റ്റുവാർട്ടിന്റെ ഗോളിൽ മുന്നിലെത്തിയ ജംഷെഡ്പൂരിനെ, സഹലിന്റെ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് തളച്ചത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ സഹൽ നേടിയ നാലാമത്തെ ഗോളായിരുന്നു അത്.

മത്സരശേഷം സംസാരിക്കവെ, കളിക്കളത്തിൽ വ്യത്യാസം സൃഷ്ടിക്കാൻ കഴിയുന്ന താരമാണ് സഹലെന്ന് പറഞ്ഞ വുകൊമനോവിച്ച്, താരത്തിന് ഇനിയും മെച്ചപ്പെടാൻ കഴിയുമെന്നും, ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യയുടെ ഭാവിയാണ് താരമെന്നും അഭിപ്രായപ്പെട്ടു.

"ഇനിയും മെച്ചപ്പെടാനുള്ള സാധ്യതയുള്ള ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് സഹൽ. ഞങ്ങൾ തുടങ്ങിയത് മുതൽ, സഹൽ മികച്ചൊരു ജോലിയാണ് ചെയ്യുന്നതെന്ന് ഞാൻ കരുതുന്നു. അവന്റെ കളിയിലേക്ക് ഞങ്ങൾ ചേർക്കണം എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്ന അവൻ ഒരു മികച്ച ജോലിയാണ് ചെയ്യുന്നത്," വുകൊമനോവിച്ച്

"ഫുട്ബോളിൽ നിങ്ങൾ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ഉണ്ടായിരിക്കണം. അതിനാൽ, സഹലുമായി മാത്രമല്ല, മറ്റെല്ലാ താരങ്ങളുമായും ഞങ്ങൾ അക്കാര്യത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. വലത് വശത്ത് നിന്നും, ഇടത് വശത്ത് നിന്നും മധ്യത്തിലൂടെയും ആക്രമിക്കാൻ കഴിയുന്ന ഒരു വ്യക്തി ഇവിടെയുണ്ട്. അവന് ഇനിയും മെച്ചപ്പെടാൻ കഴിയുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. അവന്റെ കാര്യത്തിൽ ഞാൻ സന്തോഷവാനാണ്, അവനെ പിന്തുണച്ചിരുന്ന ആരാധകരുടെ കാര്യത്തിൽ ഞാൻ സന്തോഷവാനാണ്. അവനെ ഇപ്പോഴും പിന്തുണക്കുന്ന എല്ലാ ആരാധകരുടെ കാര്യത്തിലും ഞാൻ സന്തോഷവാനാണ്, കാരണം അവൻ ഒരു മികച്ച വ്യക്തിയും, മികച്ച വ്യക്തിത്വവും, മികച്ച കളിക്കാരനുമാണ്. കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെയും ഇന്ത്യൻ ഫുട്ബോളിന്റെയും ഭാവിയാണ് അവനെന്ന് ഞാൻ കരുതുന്നു," വുകൊമനോവിച്ച് കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit