ബാഴ്‌സലോണയോ റയൽ മാഡ്രിഡോ പ്രിയപ്പെട്ട ക്ലബ്? രസകരമായ മറുപടിയുമായി സാഡിയോ മാനെ

Sadio Mane Reveals His Favorite Club
Sadio Mane Reveals His Favorite Club / ANP/GettyImages
facebooktwitterreddit

ബാഴ്‌സലോണ, റയൽ മാഡ്രിഡ് ക്ലബുകളിൽ ആരെയാണ് ആരാധിക്കുന്നതെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി ലിവർപൂൾ മുന്നേറ്റനിര താരം സാഡിയോ മാനെ. ലിവർപൂളിലെ ആരാധകരും താനും തമ്മിലുള്ള ബന്ധം വഷളാക്കരുതെന്ന് തമാശരൂപത്തിൽ പറഞ്ഞ താരം തന്റെ പ്രിയപ്പെട്ട ക്ലബ് ഏതാണെന്നും വെളിപ്പെടുത്തുകയുണ്ടായി.

ഈ സീസണിൽ ലിവർപൂളിന്റെ കുതിപ്പിനു പിന്നിലെ നിർണായക സാന്നിധ്യമായിരുന്ന മാനെ കറബാവോ കപ്പ്, എഫ്എ കപ്പ് കിരീടങ്ങൾ ക്ലബിനു സ്വന്തമാക്കാൻ സഹായിച്ചിരുന്നു. ലിവർപൂളിനോപ്പം ചാമ്പ്യൻസ് ലീഗ് ഫൈനലിലും കളിച്ച താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളുടെ ഇടയിലാണ് റയൽ മാഡ്രിഡിനെയും ബാഴ്‌സലോണയെയും കുറിച്ച് ചോദ്യമുണ്ടായത്.

"റയൽ മാഡ്രിഡോ ബാഴ്‌സലോണയെ? നിങ്ങൾ ലിവർപൂളും ആരാധകരും ഞാനും തമ്മിൽ കുഴപ്പങ്ങൾ ഉണ്ടാക്കുകയാണ്. ഈ രണ്ടു ടീമുകളും മോശമല്ല, പക്ഷെ ഞാൻ ഇവരുടെ ആരാധകനല്ല. എന്റെ ടീം മാഴ്‌സയാണെന്ന് നിങ്ങൾക്കറിയാമോ? അതുകൊണ്ടു ഞാൻ മാഴ്സെ എന്നു പറയും." ആർഎംസി സ്പോർട്ടിനോട് മാനെ പറഞ്ഞു.

ലിവർപൂൾ വിടാൻ സാധ്യതയുള്ള മാനെയെ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ക്ലബ് ബയേൺ മ്യൂണിക്കാണ്. ജൂൺ ഒന്നിന് ലിവർപൂൾ വിടാനുള്ള തീരുമാനം മാനെ ക്ലബ്ബിനെ അറിയിച്ചുവെന്നും അതിനെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ റെഡ്‌സ് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഫാബ്രിസിയോ റൊമാനോയും വെളിപ്പെടുത്തിയിരുന്നു.

2016ൽ സൗത്താംപ്ടണിൽ നിന്നാണ് സാഡിയോ മാനെ ലിവർപൂളിൽ എത്തുന്നത്. ആൻഫീൽഡിലെ ആറു വർഷം നീണ്ട കരിയറിൽ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാൻ സെനഗൽ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനു പുറമെ സെനഗലിനൊപ്പം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസും ഈ വർഷം താരം നേടി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.