Transfers

ബയേണിന്റെ ഓഫർ വന്നപ്പോൾ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ലെന്ന് സാഡിയോ മാനെ

Sreejith N
Sadio Mane Explains Decision To Join Bayern Munich
Sadio Mane Explains Decision To Join Bayern Munich / ANP/GettyImages
facebooktwitterreddit

ബയേൺ മ്യൂണിക്കിലേക്കു ചേക്കേറാനുള്ള ഓഫർ വന്ന സമയത്ത് തനിക്ക് രണ്ടാമതൊന്നു കൂടി ചിന്തിക്കേണ്ടി വന്നില്ലെന്നും ജർമൻ ക്ലബ്ബിലേക്ക് ചേക്കേറാൻ ഉടനെ തീരുമാനമെടുത്തുവെന്നും വെളിപ്പെടുത്തി സെനഗൽ മുന്നേറ്റനിര താരം സാഡിയോ മാനെ. കഴിഞ്ഞ ദിവസം മെഡിക്കൽ പരിശോധനകൾക്കായി ജർമനിയിൽ എത്തിയതായിരുന്നു താരം.

ലിവർപൂളിനോപ്പം സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ സാഡിയോ മാനെ ഒരു വർഷം കരാറിൽ ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് വിടാൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം താരത്തിനു വേണ്ടി മുപ്പത്തിയഞ്ചു മില്യൺ പൗണ്ടും ആഡ് ഓണുകളും അടങ്ങുന്ന കരാറാണ് ജർമൻ ക്ലബ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ട്രാൻസ്‌ഫർ ഇനി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ മാത്രമേ ബാക്കിയുള്ളൂ.

"എന്റെ ജീവിതം ഒരു വെല്ലുവിളിയാണെന്ന് ഞാൻ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. എന്റെ ഉപദേശകൻ ആദ്യമായി ബയേൺ മ്യൂണിക്കിന്റെ താൽപര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഞാനതിൽ കുടുങ്ങിപ്പോയി. അപ്പോൾ മുതൽ ഞാനെന്നെ അവിടെയാണ് കാണുന്നത്." മാനെ മാധ്യമങ്ങളോട് പറഞ്ഞു.

"എന്നെ സംബന്ധിച്ച് അത് ശരിയായ സമയത്തെത്തിയ ശരിയായ ക്ലബ് ആയിരുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നാണ് എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതുന്നവർ കൂടിയാണ്. അതിനാൽ തന്നെ എന്നെ സംബന്ധിച്ച് ഇതൊരു മികച്ച ആശയവും ശരിയായ തീരുമാനവുമായിരുന്നു."

"എന്റെ ഏജന്റ് മറ്റു ക്ലബുകളിൽ നിന്നും ഓഫറുകൾ വന്ന കാര്യവും പറഞ്ഞിരുന്നു. എന്നാൽ ബയേൺ അവരുടെ പദ്ധതികൾ പറഞ്ഞതു മുതൽ എനിക്കവിടെ മാത്രമായിരുന്നു ശ്രദ്ധ. മറ്റെവിടെ ഉള്ളതിനേക്കാളും ബയേണിന്റെ പദ്ധതികളിൽ ഞാനെന്നെ കണ്ടെത്തി." മാനെ വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit