Football in Malayalam

മെസ്സിയുടെയും റൊണാൾഡോയുടെയും യുഗത്തിൽ കളിക്കേണ്ടി വന്നത് ലെവന്‍ഡോസ്‌കിയുടെ ദൗര്‍ഭാഗ്യം; റൂഡ് ഗുള്ളിറ്റ്

Haroon Rasheed
Robert Lewandowski won the FIFA Best Men's Player award for 2021
Robert Lewandowski won the FIFA Best Men's Player award for 2021 / Lars Baron/GettyImages
facebooktwitterreddit

അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെയും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും യുഗത്തിൽ കളിക്കേണ്ടി വന്നത് റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ദൗര്‍ഭാഗ്യമാണെന്ന് ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം റൂഡ് ഗുള്ളിറ്റ്.

ആധുനിക ഫുട്‌ബോള്‍ അടക്കി വാഴുന്ന രണ്ട് താരങ്ങളുടെ താരപ്രഭയില്‍ ലെവന്‍ഡോസ്‌കിക്ക് മതിയായ ശ്രദ്ധ ലഭിക്കാതെ പോയിയെന്നും ഗുള്ളിറ്റ് അഭിപ്രായപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഗുള്ളിറ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

"റൊണാൾഡോയുടെയും മെസ്സിയുടെയും യുഗത്തിൽ കളിക്കുന്നതിൽ അവൻ നിർഭാഗ്യവാനാണെന്ന് ഞാൻ കരുതുന്നു. അവനെ വേണ്ടത്ര വിലമതിച്ചിട്ടില്ല, ചെറുതായിട്ട്. അവർ അവനെ അധികം ശ്രദ്ധിച്ചില്ല. അത് ഖേദകരമാണ്, കാരണം ബയേണിനൊപ്പം നിരവധി ഗോളുകൾ നേടിയ അവൻ മികച്ച പ്രകടനം കാഴ്ചവച്ചു," ഗുള്ളിറ്റ് അഭിപ്രായപ്പെട്ടു.

"ഒരു രാജ്യമെന്ന നിലയിൽ ഒരു മേജർ കിരീടം സ്വന്തമാക്കാൻ പോളണ്ടിന് ആകാത്തതിനാലും അവൻ നിർഭാഗ്യവാനാണ്. അത് അവന് കൂടുതൽ ബഹുമാനം നൽകുമായിരുന്നു. ബാലൺ ഡി ഓർ അവന് ലഭിക്കാത്തതിന്റെ കാരണവും അതാണ്. മികച്ച പുരുഷ താരത്തിനുള്ള ഫിഫയുടെ ബെസ്റ്റ് അവാർഡ് അവൻ നേടി, അത് ഒരു തരത്തിലുള്ള അംഗീകാരമായിരുന്നു," ഗുള്ളിറ്റ് കൂട്ടിച്ചേർത്തു.

ലെവൻഡോസ്‌കിക്ക് ബാലൺ ഡി ഓർ ലഭിക്കാത്തത് തന്നെ അതിശയിപ്പിച്ചെന്നും ഗുള്ളിറ്റ് സംസാരത്തിനിടെ വ്യക്തമാക്കി. "എന്റെ മനസ്സിൽ അവൻ വിജയിച്ചെന്നാണ് ഞാൻ കരുതിയത്. അതിനാൽ അത് (മെസ്സി ബാലൺ ഡി ഓർ നേടിയത്) ഒരു ആശ്ചര്യമായി തോന്നി. അവൻ ചതിക്കപ്പെട്ടില്ല. ഒരുപാട് മാധ്യമപ്രവര്‍ത്തകരുടെയും, ഫുട്ബോളർമാരുടെയും പരിശീലകരുടെയും അഭിപ്രായം മാത്രമാണത്. അത് തീർച്ചയായും ഒരു ആശ്ചര്യമായിരുന്നു. അവന് ഫിഫ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാൽ അതിനേക്കാൾ ബാലൺ ഡി ഓർ നേടാനാണ് അവൻ ആഗ്രഹിക്കുന്നതെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു," ഗുള്ളിറ്റ് വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit