പരിശീലകനാരാവണം, ആരൊക്കെ പുറത്തു പോണം? മാഞ്ചസ്റ്റർ യുണൈറ്റഡിനെ മികച്ചതാക്കാൻ നിർദ്ദേശങ്ങൾ നൽകി റൂണി


ഈ സീസണിൽ സ്ഥിരതയില്ലാത്ത ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ മികച്ചതാക്കാനുള്ള നിർദ്ദേശങ്ങൾ നൽകി ക്ലബിന്റെ ഇതിഹാസതാരമായ വെയ്ൻ റൂണി. ക്ലബ്ബിലേക്ക് ആരു പരിശീലകനായി എത്തണമെന്നും ടീമിൽ നിന്നും ഒഴിവാക്കേണ്ടത് ആരെയൊക്കെയാണെന്നും നിലവിൽ ഡെർബി കൗണ്ടിയുടെ പരിശീലകനായ റൂണി വ്യക്തമാക്കി.
പ്രീമിയർ ലീഗിൽ ഒരു കാലത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നതിന്റെ നിഴലിലാണ്. നിരവധി വർഷങ്ങളായി ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ടീമിന് ഈ സീസണിലും കിരീടപ്രതീക്ഷ ഇല്ലെന്നിരിക്കെയാണ് ക്ലബിൽ നിരവധി മാറ്റങ്ങൾ സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ റൂണി നിർദ്ദേശിച്ചത്.
Wayne Rooney calls on Manchester United to appoint Mauricio Pochettino as their next manager. @TelegraphDucker reports.https://t.co/UCGkSBoFTG #MUFC
— Telegraph Football (@TeleFootball) April 5, 2022
"അവർക്കാകുമെങ്കിൽ ഈ സീസൺ ഇപ്പോൾ നിർത്താനാവും താൽപര്യം. ചാമ്പ്യൻസ് ലീഗിനെ മറന്നേക്കൂ. അവർ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ മത്സരിക്കാൻ പോകുന്നില്ല, യോഗ്യത നേടിയാൽ പോലും അതിനു കഴിയില്ല. അവർ ടീമിനും ക്ലബിനും ചുറ്റുമുള്ള എല്ലാം പുനർനിർമിച്ച് രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ചാമ്പ്യൻസ് ലീഗിനു വെല്ലുവിളി ഉയർത്താനുള്ള നിലയിലേക്ക് എത്തുകയാണു വേണ്ടത്."
"പോച്ചട്ടിനോ അതു പ്രീമിയർ ലീഗിൽ നടപ്പാക്കിയിട്ടുണ്ട് എന്നു വിശ്വസിക്കുന്നു. സൗത്താംപ്ടൺ, ടോട്ടനം എന്നിവയിലൂടെ അദ്ദേഹം നിരവധി മികച്ച താരങ്ങളെ കൊണ്ടു വന്നു. ഞാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ അതു പോച്ചട്ടിനോയെ ആയിരിക്കും. ടോപ് ക്ലാസ് താരങ്ങൾക്കൊപ്പം എങ്ങിനെയാണ് പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹത്തിനറിയാം."
"പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുകയാണ് നല്ലതെന്നു പറയുന്നതിൽ കാര്യമുണ്ടെന്നു തോന്നുന്നു. ഫ്രാൻസിനായി താരം കളിക്കുന്നത് ഞാൻ കണ്ടിരുന്നു, തീർത്തും വ്യത്യസ്ഥനായ കളിക്കാരനാണ് അദ്ദേഹമെവിടെ. ഏതാനും താരങ്ങളെ തീർച്ചയായും ക്ലബ് ഒഴിവാക്കണം. ക്ലബിന്റെ ഭാവിയാണ് നോക്കുന്നതെങ്കിൽ യുവാക്കളും അഭിനിവേശമുള്ളവരുമായ താരങ്ങളെയാണ് വേണ്ടത്." റൂണി വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.