ഒരുമിച്ചു കളിക്കാൻ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന താരം; റൊണാൾഡോയെ തഴഞ്ഞ് അർജന്റീന താരത്തെ തിരഞ്ഞെടുത്തത് റൂണി


മാഞ്ചസ്റ്റർ യുണൈറ്റഡിലുണ്ടായിരുന്ന സമയത്ത് ടീമിൽ ഒരുമിച്ചു കളിക്കാൻ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന താരത്തെ വെളിപ്പെടുത്തി ക്ലബിന്റെ ഇതിഹാസതാരമായ വെയ്ൻ റൂണി. ഒരുമിച്ചു കളിച്ച് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തഴഞ്ഞ വെയ്ൻ റൂണി അതിനു പകരം അർജന്റീന മുന്നേറ്റനിര താരം കാർലോസ് ടെവസിനെയാണ് ഒപ്പം കളിക്കാനിഷ്ടമുള്ള താരമായി തിരഞ്ഞെടുത്തത്.
നിലവിൽ ചാമ്പ്യൻഷിപ്പ് ടീമായ ഡെർബി കൗണ്ടി പരിശീലകനായ വെയ്ൻ റൂണി ഓൾഡ് ട്രാഫോഡിൽ നിരവധി സൂപ്പർതാരങ്ങളുടെ കൂടെ കളിച്ച് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ ആരുടെ കൂടെയാണ് കളിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് എന്നു ചോദിച്ചപ്പോഴാണ് സ്പോർട്ബൈബിളിനോട് റൂണി മറുപടി പറഞ്ഞത്.
❌ Cristiano Ronaldo
— SPORTbible (@sportbible) February 11, 2022
❌ Robin van Persie
❌ Paul Scholes
Wayne Rooney very recently revealed the player he enjoyed playing with most and had the best 'connection' with. Not many were expecting this... ?https://t.co/NrOIG8JONv
"ടെവസ്, ഞങ്ങൾ തമ്മിലുള്ള കൂട്ടുകെട്ട് എനിക്കു വളരെ ഇഷ്ടമായിരുന്നു. ഞങ്ങൾ രണ്ടു പേരും മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിരയിൽ കളിക്കുന്ന സമയത്ത് പരസ്പരം നല്ല രീതിയിൽ അഭിനന്ദനങ്ങൾ നൽകിയിരുന്നു. ഞാൻ ലൂയിസ് സാഹക്കൊപ്പം കളിച്ചിരുന്ന സമയത്ത് നിസ്റ്റൽറൂയിയോ വാൻ പേഴ്സിയോ സ്ട്രൈക്കർ നമ്പർ 9 പൊസിഷനിൽ കളിക്കുകയും ഞാൻ നമ്പർ 10 പൊസിഷനിൽ കളിക്കുകയുമാണ് ചെയ്തിരുന്നത്."
"എന്നാൽ ടെവസുമായി കളിക്കുന്ന സമയത്ത് ഞങ്ങൾക്ക് സ്ഥാനങ്ങൾ വെച്ചു മാറിക്കളിക്കാം. നമ്പർ 9 പൊസിഷനിൽ എനിക്കു കളിക്കാം, താരം നമ്പർ 9ൽ വരുമ്പോൾ എനിക്ക് നമ്പർ 10ൽ കളിക്കാം. ഞങ്ങൾക്ക് പന്തു നഷ്ടമാകുമ്പോൾ രണ്ടു കൂറ്റന്മാർ പന്തു തിരിച്ചെടുക്കാൻ പ്രയത്നിക്കുന്നതു പോലെയാണ്. മുന്നേറ്റനിരയിലെ പങ്കാളിയെന്ന നിലയിൽ താരത്തിന്റെ സാന്നിധ്യമാണ് ഞാൻ ഏറ്റവും ആസ്വദിച്ചിരിക്കുന്നത്." റൂണി പറഞ്ഞു.
2007 മുതൽ 2009 വരെ ലോണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച ടെവസിനെ ഓണർഷിപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിനു സ്വന്തമാക്കാൻ കഴിഞ്ഞില്ലായിരുന്നു. അവിടെ നിന്നും അർജന്റീന താരം മാഞ്ചസ്റ്റർ സിറ്റിയിലേക്കു ചേക്കേറി നാല് സീസണുകൾ സിറ്റിക്കൊപ്പം കളിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.