Football in Malayalam

ക്യാപ്റ്റനെന്ന നിലയിൽ റൊണാൾഡോയുടെ പ്രതികരണം അംഗീകരിക്കാനാവാത്തത്, താരത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സഹതാരം

Gokul Manthara
Serbia  v Portugal -World Cup Qualifier
Serbia v Portugal -World Cup Qualifier / Soccrates Images/Getty Images
facebooktwitterreddit

സെർബിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ താൻ നേടിയ വിജയഗോൾ, ഗോൾ വര കടന്നില്ലെന്ന് ചൂണ്ടിക്കാട്ടി റഫറി നിഷേധിച്ചതിനോട് ആംബാൻഡ് വലിച്ചെറിഞ്ഞായിരുന്നു പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രതികരിച്ചത്. ഇത് പിന്നീട് വലിയ ചർച്ചയാവുകയും ചെയ്തു.‌ സംഭവം വിവാദമായതിന് പിന്നാലെ റൊണാൾഡോയുടെ രോക്ഷപ്രകടനത്തെ അതിരൂക്ഷമായി വിമർശിച്ച് മുൻ പോർച്ചുഗീസ് താരം ഫെർണാണ്ടോ മെയ്റ രംഗത്തെത്തി.

സെർബിയക്കെതിരായ മത്സരത്തിൽ ഗോൾ അനുവദിക്കാത്തതിനെത്തുടർന്ന് റൊണാൾഡോയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം ഒട്ടും അംഗീകരിക്കാൻ പറ്റുന്നതല്ല എന്നാണ് മെയ്റ പറയുന്നത്. റോണോയേപ്പോലൊരു താരം ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം,‌ ടീമിന്റെ നായകനെന്ന നിലയിൽ റൊണാൾഡോ കുറച്ച് കൂടി മികച്ച മാതൃക കാട്ടേണ്ടതുണ്ടെന്നും റെക്കോർഡിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

റഫറിയെടുക്കുന്ന തെറ്റായ തീരുമാനത്തെ ചോദ്യം ചെയ്യാൻ റൊണാൾഡോക്ക് അവകാശമുണ്ടെന്ന് മെയ്റ പറയുന്നു. എന്നാൽ ഒരു ദേശീയ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അത്തരമൊരു പ്രതികരണമുണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നും മെയ്റ ഇതിനൊപ്പം അഭിപ്രായപ്പെട്ടു.‌ "ക്രിസ്റ്റ്യാനോയുടെ പ്രതികരണം സ്വാഭാവികമാണ്. എന്നാൽ ഒരു ദേശീയ ടീം നായകൻ ഇങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. മത്സരം നടന്നു കൊണ്ടിരിക്കുമ്പോൾ ആം ബാൻഡ് വലിച്ചെറിയുന്നതും, ഡ്രെസ്സിംഗ് റൂമിലേക്ക് നടന്ന് പോകുന്നതും അദ്ദേഹത്തെപ്പോലൊരു പ്രധാനപ്പെട്ട കളികാരൻ ചെയ്ത് കൂടാ.

റൊണാൾഡോയുടെ നിരാശ ഞാൻ മനസിലാക്കുന്നു. കാരണം അദ്ദേഹം നേടിയത് ഒരു ക്ലിയർ ഗോളായിരുന്നു. എന്നാൽ റഫറിമാർക്ക് വി എ ആർ ഇല്ലാതെ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഈ സമയത്ത് റൊണാൾഡോ ‌മറ്റുള്ളവർക്ക് ഒരു മാതൃക കാണിച്ചു കൊടുക്കേണ്ടതുണ്ട്. ഇന്നലെ രാത്രി അദ്ദേഹം കാണിച്ചത് ശരിയായ മാതൃകയല്ല." ഫെർണാണ്ടോ മെയ്റ പറഞ്ഞു നിർത്തി.

facebooktwitterreddit