Football in Malayalam

റൊണാൾഡോക്ക് മെസിയേക്കാൾ മുൻതൂക്കം എല്ലായ്‌പോഴും ഉണ്ടായിരിക്കുമെന്ന് ലിയോൺ ബെയ്ലി

By Gokul Manthara
FC Barcelona v Juventus: Group G - UEFA Champions League
FC Barcelona v Juventus: Group G - UEFA Champions League / David Ramos/Getty Images
facebooktwitterreddit

യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എല്ലായ്‌പോഴും ബാഴ്‌സലോണ നായകൻ ലയണൽ മെസിയേക്കാൾ മുൻതൂക്കമുണ്ടെന്ന് ബയേർ ലെവർക്യൂസന്റെ ജമൈക്കൻ യുവ താരം ലിയോൺ ബെയിലി‌. മെസിയുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രിസ്റ്റ്യാനോക്ക് മേൽക്കൈയുള്ളതിന് കാരണം അവർ കരസ്ഥമാക്കിയ നേട്ടങ്ങൾ തമ്മിലുള്ള വ്യത്യാസമാണെന്നും ബെയിലി ചൂണ്ടിക്കാട്ടി.‌ കഴിഞ്ഞ ദിവസം ഇഎസ്പ എന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റൊണാൾഡോ, മെസിയേക്കാൾ മുന്നിലാണെന്ന് താൻ വിശ്വസിക്കുന്നതിന്റെ കാരണം ബെയിലി വിശദീകരിക്കുന്നത് ഇങ്ങനെ,

""അദ്ദേഹം (മെസി) ഒരു ക്ലബ്ബിൽ വളരെക്കാലം ഉണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും, ലയണൽ മെസിയും തമ്മിലുള്ള വ്യത്യാസം എന്തെന്ന് വെച്ചാൽ, റൊണാൾഡോ വ്യത്യസ്ത ടീമുകളിൽ മികച്ച കാര്യങ്ങൾ ചെയ്തിട്ടുണ്ട്‌. അത് അദ്ദേഹത്തെ മികച്ചവനാക്കുന്നു. തീർച്ചയായും അവർ രണ്ട് ഇതിഹാസ താരങ്ങളാണ്‌.‌ പക്ഷേ റൊണാൾഡോക്ക് എല്ലായ്പ്പോളും ആ മേൽക്കൈ ഉണ്ടായിരിക്കും." "

ലിയോൺ ബെയിലി.

"ശുദ്ധമായ കഴിവുകളെക്കുറിച്ച് പറയുമ്പോൾ മെസി, ക്രിസ്റ്റ്യാനോയേക്കാൾ കഴിവുള്ളവനാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ കൂടുതൽ വിജയങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോൾ, ഞാൻ അത് 100 തവണ റൊണാൾഡോയ്ക്ക് നൽകും." "

ലിയോൺ ബെയിലി

അതേ സമയം പ്രായം 36 പിന്നിട്ട റൊണാൾഡോയും, 34നോട് അടുത്ത ലയണൽ മെസിയും നിലവിൽ തകർപ്പൻ ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോളും ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ പെടുന്ന ഇരുവരും 2020-21 സീസണിൽ തങ്ങളുടെ ടീമുകൾക്കായി മികച്ച പ്രകടനം നടത്തുന്നു. യുവന്റസിന്റെ താരമായ റോണോ 16 ഗോളുകളോടെ ഈ സീസൺ സീരി എ യിലെ ഗോൾവേട്ടയിൽ മുന്നിൽ നിൽക്കുമ്പോൾ, ബാഴ്സലോണ താരമായ ലയണൽ മെസി 15 ഗോളുകളോടെ ഇത്തവണത്തെ ലാലീഗയിലെ ഗോൾ വേട്ടയിൽ രണ്ടാമതുണ്ട്.

facebooktwitterreddit