Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഭാവി തീരുമാനിക്കാൻ റൊണാൾഡോ ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തുന്നു

Sreejith N
Ronaldo Returning England To Decide Future
Ronaldo Returning England To Decide Future / Soccrates Images/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഭാവിയെന്തെന്നു തീരുമാനിക്കാൻ വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലണ്ടിലേക്ക് തിരിച്ചു വരാനൊരുങ്ങുന്നു. താരം അടുത്തു തന്നെ ഇംഗ്ലണ്ടിൽ തിരിച്ചെത്തുമെന്നും ക്ലബ് നേതൃത്വവുമായും പരിശീലകൻ എറിക് ടെൻ ഹാഗുമായും ചർച്ചകൾ നടത്തുമെന്നും ദി അത്‌ലറ്റിക് ആണു റിപ്പോർട്ടു ചെയ്‌തത്‌.

സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹമുള്ള റൊണാൾഡോ പ്രീ സീസൺ മത്സരങ്ങൾക്കുള്ള ടീമിനൊപ്പം ചേർന്നിട്ടില്ലായിരുന്നു. കുടുംബപരമായ കാരണങ്ങൾ കൊണ്ടാണ് താരം പ്രീ സീസണിൽ നിന്നും വിട്ടു നിന്നതെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും ക്ലബ് വിടാനുള്ള ആഗ്രഹം അതിനു പിന്നിലുണ്ടെന്നതു വ്യക്തമാണ്.

ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ വേണ്ടി ക്ലബ് വിടാൻ ആഗ്രഹിക്കുന്ന താരം അതേക്കുറിച്ചും ഭാവിയെക്കുറിച്ചും പരിശീലകൻ എറിക് ടെൻ ഹാഗിനോട് സംസാരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ താരം ടീമിനൊപ്പം ചേരാനുള്ള സാധ്യത ഇപ്പോഴില്ല.

റൊണാൾഡോയുടെ തിരിച്ചുവരവിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം പോസിറ്റിവായാണ് കാണുന്നത്. റൊണാൾഡോയെ വിൽക്കാൻ തങ്ങൾ തയ്യാറല്ലെന്നു വ്യക്തമാക്കിയിട്ടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം ക്ലബിൽ തന്നെ തുടരാൻ താരത്തെക്കൊണ്ട് സമ്മതിപ്പിക്കാമെന്നും കരുതുന്നു.

അതേസമയം ഇംഗ്ലണ്ടിലേക്കുള്ള റൊണാൾഡോയുടെ തിരിച്ചു വരവ് ട്രാൻസ്‌ഫറിനു സമ്മതിപ്പിക്കാനുള്ള നീക്കമാണോയെന്ന സംശയം താരത്തിന്റെ ആരാധകർക്കുണ്ട്. സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം അത്ലറ്റികോ മാഡ്രിഡ് താരത്തെ സ്വന്തമാക്കാൻ സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ട്.

facebooktwitterreddit