Football in Malayalam

ചാമ്പ്യൻസ് ലീഗിലെ മറ്റൊരു റെക്കോർഡ് സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Sreejith N
Villarreal v Manchester United - UEFA Champions League
Villarreal v Manchester United - UEFA Champions League / Soccrates Images/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗിന്റെ രാജാവ് താൻ തന്നെയെന്നു തെളിയിക്കുന്ന പ്രകടനവുമായി ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിച്ച് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വിയ്യാറയലിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോൾ നേടുകയും രണ്ടാമത്തെ ഗോളിലേക്കുള്ള നീക്കങ്ങളിൽ നിർണായക പങ്കാളിയാവുകയും ചെയ്‌തതോടെ വിജയം നേടിയ യുണൈറ്റഡ് നോക്ക്ഔട്ടിലേക്കു മുന്നേറുകയുണ്ടായി.

മത്സരത്തിന്റെ എഴുപത്തിയെട്ടാം മിനുട്ടിലാണ് റൊണാൾഡോ തന്റെ ആദ്യത്ത ഗോൾ നേടുന്നത്. വിയ്യാറയൽ ഗോൾകീപ്പർ റുള്ളി നൽകിയ പാസ് പിഴച്ചപ്പോൾ പന്തു ലഭിച്ച റൊണാൾഡോ ഉടൻ തന്നെ അത് ഗോൾകീപ്പറുടെ തലക്കു മുകളിലൂടെ വലയിലെത്തിച്ചു. അതിനു ശേഷം ഇഞ്ചുറി ടൈമിൽ ജാഡൻ സാഞ്ചോ നേടിയ ഗോളിലേക്കുള്ള നീക്കങ്ങൾക്കു വഴി തുറക്കുന്ന രണ്ടു മികച്ച പാസുകളും താരത്തിന്റെ വകയായിരുന്നു.

വിയ്യാറയലിനെതിരെ ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗിൽ മറ്റൊരു റെക്കോർഡ് കൂടിയാണ് റൊണാൾഡോ സ്വന്തം പേരിലാക്കിയത്. യൂറോപ്യൻ കപ്പ്/ചാമ്പ്യൻസ് ലീഗിൽ ഏതെങ്കിലും ഒരു ഇംഗ്ലീഷ് ക്ലബിനു വേണ്ടി ആദ്യത്തെ അഞ്ചു മത്സരങ്ങളിലും (ക്വാളിഫയർ ഒഴികെ) ഗോൾ നേടുന്ന ആദ്യത്തെ താരമെന്ന റെക്കോർഡാണ് അഞ്ചു മത്സരങ്ങളിൽ നിന്നും ആറു ഗോൾ കണ്ടെത്തിയ റൊണാൾഡോ സ്വന്തമാക്കിയത്.

മത്സരത്തിലെ വിജയത്തോടെ ഗ്രൂപ്പ് എഫിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം സ്ഥാനത്താണ്. പത്തു പോയിന്റുള്ള യുണൈറ്റഡ് പ്രീ ക്വാർട്ടർ ഉറപ്പിച്ചപ്പോൾ ഏഴു പോയിന്റുള്ള വിയ്യാറയലും ആറു പോയിന്റുള്ള അറ്റലാന്റായും രണ്ടാം സ്ഥാനത്തിനു വേണ്ടി അവസാനത്തെ മത്സരത്തിനു വേണ്ടി കാത്തിരിക്കേണ്ടി വരും.

facebooktwitterreddit