ഡി ഗിയക്ക് ഗോൾകീപ്പിങ്ങിൽ നിർദ്ദേശങ്ങൾ നൽകി റൊണാൾഡോ, മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പർക്കെതിരെ ആരാധകർ


അത്ലറ്റികോ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ടീമിലെ ഗോൾകീപ്പറായ ഡി ഗിയക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ വിമർശനം ശക്തമാകുന്നു. മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന താരത്തിന് ഒരു ഘട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് താരത്തെ ആരാധകർ വിമർശിക്കുന്നത്.
അത്ലറ്റികോ മാഡ്രിഡിന്റെ മൈതാനത്തു സമനില കണ്ടെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞ മത്സരത്തിൽ പക്ഷെ ഡി ഗിയയുടെ പ്രകടനം വളരെ മോശമായിരുന്നു. ക്രോസുകൾ കൃത്യമായി കൈപ്പിടിയിലൊതുക്കാൻ കഴിയാതിരുന്ന താരം മാഞ്ചസ്റ്റർ യുണൈറ്റഡിനു ഗെയിം ബിൽഡ് അപ്പ് ചെയ്യാൻ പിന്നിൽ നിന്നും പന്ത് വിതരണം ചെയ്യുന്നതിലും പുറകിലായിരുന്നു.
Cristiano Ronaldo spotted giving David de Gea advice in Manchester United vs Atletico draw #mufc https://t.co/6AHO6c3NoP
— Man United News (@ManUtdMEN) February 24, 2022
മത്സരത്തിനിടെ ഒരു അത്ലറ്റികോ കോർണറിനു മുൻപാണ് താരത്തിന് റൊണാൾഡോ നിർദ്ദേശം നൽകിയത്. കോർണറിൽ പന്തു കൃത്യമായി പിടിച്ചെടുക്കാനും അത് സഹതാരങ്ങൾക്ക് നൽകുന്നതിനു മുൻപ് ബാക്ക്ലൈൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ് റൊണാൾഡോ ആവശ്യപ്പെട്ടത്. ഇതാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ പ്രതികരിക്കാൻ കാരണം.
നിരവധി വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ ഡേവിഡ് ഡി ഗിയ പലപ്പോഴും ക്ലബ്ബിനെ തന്റെ സ്വന്തം മികവു കൊണ്ട് രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും അതുപൊലെ തന്നെ അനാവശ്യ പിഴവുകളും താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുമുണ്ട്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗോൾകീപ്പറാണ് ഡി ഗിയ എന്നതാണ് ആരാധകരെ അതൃപ്തരാക്കുന്നത്.
Ronaldo and Pogba telling De Gea off for doing what he always does, not claiming crosses and poor distribution
— ThatGuyCai?? (@ThatGuyCai_) February 24, 2022
Standards FC must wake up, his CV means nothing in the current generation of goalkeepers pic.twitter.com/I3kWbdSYj7
We’re seeing this almost every game now???
— Rami ? (@UtdRamii) February 24, 2022
Players like Pogba and Ronaldo are extremely frustrated with De Gea shit distribution and his nonexistent cross claiming pic.twitter.com/LhX3pb44Sa
Pogba and Ronaldo are furious with David De Gea as he continues to distribute the ball poorly and doesn’t try to claim any crosses. He’s 31 and the highest paid goalkeeper in the world. pic.twitter.com/denrYnrgqd
— Mohammed (@Magnifico778) February 24, 2022
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരതയില്ലാത്ത പ്രകടനമാണ് ഇപ്പൊ നടത്തുന്നത്. കഴിഞ്ഞ ആറു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രം വിജയിക്കാൻ കഴിഞ്ഞ ടീം പ്രീമിയർ ലീഗിൽ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിൽ വാട്ഫോഡിനെയാണ് നേരിടുന്നത്. അതിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ടീമിന്റെ നാലാം സ്ഥാനവും നഷ്ടമായേക്കാം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.