ഈ ലോകം ഭരിക്കുന്നത് റൊണാൾഡോയാണ്, പക്ഷേ മെസ്സി അദ്ദേഹത്തിന് മുകളിലാണ്: കെവിൻ-പ്രിൻസ് ബോട്ടെങ്

ലോക ഫുട്ബോളില്‍ എല്ലാവരും എപ്പോഴും താരതമ്യം ചെയ്ത് കൊണ്ടിരിക്കുന്ന രണ്ട് താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും. കുറച്ച് കാലം ബാഴ്സലോണയില്‍ മെസ്സിക്കൊപ്പം കളിച്ച കെവിൻ-പ്രിൻസ് ബോട്ടെങാണ് മെസ്സിയെയും റൊണാൾഡോയെയും താരതമ്യം ചെയ്ത് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
"ഒരു യുവ കളിക്കാരനെ സംബന്ധിച്ചിടത്തോളം റൊണാള്‍ഡോ ഏറ്റവും മികച്ചതായിരിക്കണം. കഠിനാധ്വാനം ചെയ്യുന്നതിനാല്‍ അദ്ദേഹം മികച്ച മാതൃകയാണ്. ക്വറെസ്മ, നാനി എന്നിവര്‍ക്ക് പോവും ചെറുപ്രായത്തില്‍ റൊണാൾഡോയെക്കാൾ കൂടുതല്‍ കഴിവുകളുണ്ടായിരുന്നു. പക്ഷെ ഏറ്റവും മികച്ചതാകണമെന്ന് ആഗ്രഹിക്കുന്ന അദ്ദേഹം മറ്റൊരെക്കാളും കഠിനാധ്വാനം ചെയ്യുന്നു," ഡയാരിയോ എ.എസിന് നല്കിയ അഭിമുഖത്തിൽ റൊണാൾഡോയെ കുറിച്ച് ബോട്ടെങ് പറഞ്ഞു.
"മെസ്സിയുടെ കാര്യത്തില്‍ അത് വ്യത്യസ്തമാണ്. അദ്ദേഹം ഇതിനകം തന്നെ സെൻസേഷണൽ ആണ്. മറ്റാർക്കും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നു. ഈ ലോകത്തിന് പുറത്തുള്ളതുപോലെയാണ് അദ്ദേഹത്തെ ഞാൻ കാണുന്നത്. ഈ ലോകം ഭരിക്കുന്നത് റൊണാൾഡോയാണ്, പക്ഷേ മെസ്സി അദ്ദേഹത്തിന് മുകളിലാണ്,"
2019ല്‍ ഇറ്റാലിയന്‍ ക്ലബായ സാസുവാളോയിൽ നിന്ന് ലോണിൽ ബാഴ്സയിലേക്ക് ചേക്കേറിയപ്പോഴാണ് ബോട്ടെങ് മെസ്സിക്കൊപ്പം കളിച്ചത്. നിലവിൽ ജര്‍മന്‍ ക്ലബായ ഹെര്‍ത്ത ബി.എസ്.സിക്ക് വേണ്ടിയാണ് ബോട്ടെങ് കളിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.