Football in Malayalam

എപ്പോഴാണ് വിരമിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

Haroon Rasheed
Atletico Madrid v Manchester United: Round Of Sixteen Leg One - UEFA Champions League
Atletico Madrid v Manchester United: Round Of Sixteen Leg One - UEFA Champions League / Jonathan Moscrop/GettyImages
facebooktwitterreddit

അടുത്ത നാലോ അഞ്ചോ വര്‍ഷം കൂടി കളിക്കളത്തിൽ തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഡി.എ.ഇസഡ്.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോ ഇക്കാര്യം വ്യക്തമാക്കിയത്.

"ഞാൻ കളി നിര്‍ത്തുന്നതിന് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇല്ലെന്ന് എനിക്കറിയാം. നാലോ അഞ്ചോ വര്‍ഷം കൂടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ വിജയിക്കുന്നത് തുടരാൻ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു," റൊണാൾഡോ പറഞ്ഞു.

"എന്റെ ജീവിതം വളരെ മനോഹരമായ ഒരു യാത്രയാണ്. ഞാന്‍ പോയിടത്തെല്ലാം എന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ചരിത്രത്തില്‍ ഞാന്‍ സ്വന്തമാക്കിയ നേട്ടങ്ങളില്‍ എത്താന്‍ കഴിയുന്ന മറ്റൊരു കളിക്കാരനും ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ 'ഞാന്‍ എവിടെയായിരുന്നാലും ഞാന്‍ എന്റെ മുദ്ര പതിപ്പിച്ചിരിക്കുന്നു' എന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. അത് എന്നെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു," റൊണാൾഡോ കൂട്ടിച്ചേർത്തു

37ാം വയസിലും യൂറോപ്പിലെ മുന്‍നിര ക്ലബുകളിൽ ഒന്നിന് വേണ്ടി കളിക്കുന്ന റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡുമായി 2023 വരെയാണ് കരാറുള്ളത്.

ഈ സീസണില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോക്ക് ഇതുവരെ 29 മത്സരങ്ങളിൽ നിന്ന് 15 ഗോളുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന താരത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്. 2018 മുതല്‍ 2021 വരെ യുവന്റസിന്റെ താരമായിരുന്ന റൊണാൾഡോ ഇത് രണ്ടാം തവണയാണ് യുണൈറ്റഡിലെത്തുന്നത്. റയല്‍ മാഡ്രിഡില്‍ കളിക്കുന്നതിന് മുന്‍പ് 2003 മുതല്‍ 2009 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിച്ച താരമാണ് ക്രിസ്റ്റ്യാനോ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit