Football in Malayalam

ലക്‌ഷ്യം ലോകകപ്പ് മാത്രം, പോർചുഗലിനായി പോരാടുമെന്ന സന്ദേശവുമായി റൊണാൾഡോ

Sreejith N
Ronaldo Ready To Fight For Portugal To Get World Cup Spot
Ronaldo Ready To Fight For Portugal To Get World Cup Spot / Carlos Rodrigues/GettyImages
facebooktwitterreddit

2022 ലോകകപ്പിനു പോർചുഗലിനു യോഗ്യത നേടിക്കൊടുക്കാൻ പോരാടുമെന്ന സന്ദേശവുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പ് യോഗ്യത പ്ലേ ഓഫിൽ തുർക്കിയെ നേരിടാൻ പോർച്ചുഗൽ തയ്യാറെടുക്കുന്നതിനിടെ ഇൻസ്റ്റാഗ്രാം സന്ദേശത്തിലൂടെയാണ് റൊണാൾഡോ ടീമിനു യോഗ്യത നേടാൻ പരമാവധി നൽകുമെന്ന ഉറപ്പു നൽകിയത്.

ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ സെർബിയക്കു പിന്നിൽ രണ്ടാം സ്ഥാനത്തു വന്നതോടെയാണ് പോർച്ചുഗലിന് പ്ലേ ഓഫ് കളിക്കേണ്ടി വന്നത്. തുർക്കിക്കെതിരെ നടക്കുന്ന മത്സരത്തിൽ വിജയിച്ചാലും ഇറ്റലി-നോർത്ത് മാസഡോണിയ മത്സരത്തിലെ ജേതാക്കളെയും മറികടന്നാലേ പോർച്ചുഗൽ ലോകകപ്പ് കളിക്കുകയുള്ളൂ.

"2022 ലോകകപ്പിലാണ് മുഴുവൻ ശ്രദ്ധയും. പോർച്ചുഗലിന്റെ പ്രതിനിധീകരിക്കുന്നതിൽ എല്ലായിപ്പോഴും എന്നപോലെ അഭിമാനം കൊള്ളുന്നു." റൊണാൾഡോ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

"അതിലേക്കുള്ള പാത എളുപ്പമാകില്ലെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ അതെ ലക്ഷ്യങ്ങളുള്ള, ഞങ്ങൾ നേരിടാൻ പോകുന്ന എതിരാളികളോടും ബഹുമാനമുണ്ട്. പക്ഷെ പോർച്ചുഗലിന്റെ ശരിയായ സ്ഥാനത്തെത്തിക്കാൻ ഞങ്ങൾ പോരാടും. നമുക്കിത് ചെയ്യാം." റൊണാൾഡോ കുറിച്ചു.

മുപ്പത്തിയേഴുകാരനായ റൊണാൾഡോയെ സംബന്ധിച്ച് ഇത് അവസാനത്തെ ലോകകപ്പ് പോരാട്ടമായിരിക്കും എന്നത് ഏറെക്കുറെ ഉറപ്പുള്ള കാര്യമാണ്. അതിനാൽ തന്നെ യോഗ്യത നേടേണ്ടത് താരത്തിന് അനിവാര്യവുമാണ്‌. പെപ്പെ, റൂബൻ ഡയസ് തുടങ്ങിയ താരങ്ങളുടെ അഭാവമുണ്ടെങ്കിലും നിർണായക മത്സരങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുന്ന റൊണാൾഡോ പോർച്ചുഗലിന് യോഗ്യത നേടിക്കൊടുക്കുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit