Cristiano Ronaldo

റൂണിയുടെ പോസ്റ്റിനു കീഴെ അസൂയക്കാരനെന്നു കമന്റ് ചെയ്‌ത്‌ ക്രിസ്റ്റ്യാനോ റൊണാൾഡോ

Sreejith N
Ronaldo Message To Rooney After Man Utd Return Comments
Ronaldo Message To Rooney After Man Utd Return Comments / Clive Brunskill/GettyImages
facebooktwitterreddit

ഫുട്ബോൾ ലോകത്തെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് വെയ്ൻ റൂണിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ ഉണ്ടായിരുന്നത്. 2006 ലോകകപ്പിൽ റൂണിക്ക് ചുവപ്പുകാർഡ് നേടിക്കൊടുക്കാൻ റൊണാൾഡോ പ്രധാന പങ്കു വഹിച്ചെങ്കിലും അവർ തമ്മിലുള്ള സൗഹൃദത്തെ അതൊരിക്കലും ബാധിച്ചിട്ടില്ല. കളിക്കളത്തിലും പുറത്തും സൗഹൃദം അതുപോലെ തന്നെ തുടർന്നു.

അതേസമയം കുറച്ചു ദിവസങ്ങൾക്കു മുൻപ് സ്കൈ സ്പോർട്സ് മൺഡേ നൈറ്റ് ഫുട്ബോളിൽ അതിഥിയായി എത്തിയ റൂണി ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വീണ്ടും എത്തിയതിനോട് പ്രതികൂലമായാണ് സംസാരിച്ചത്. താരം ഗോളുകൾ നേടുന്നുണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൊത്തം പ്രകടനം മാറിയിട്ടില്ലെന്നും ഭാവി പരിഗണിച്ച് യുവതാരങ്ങളെയാണ് ടീമിലേക്ക് എത്തിക്കേണ്ടതെന്നും റൂണി പറഞ്ഞിരുന്നു.

റൂണിയുടെ അഭിപ്രായത്തിനു പിന്നാലെ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ റൊണാൾഡോ ഇട്ട കമന്റാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മൺഡേ നൈറ്റ് ഫുട്ബോളിൽ പങ്കെടുത്തതിന്റെ ചിത്രം റൂണി പോസ്റ്റ് ചെയ്‌തതിനു താഴെ "രണ്ട് അസൂയക്കാർ" എന്നാണു റൊണാൾഡോ കമന്റ് ചെയ്‌തത്‌. താരം ഇട്ട കമന്റിന്റെ അർഥം കൃത്യമായി മനസിലാവുന്നില്ലെങ്കിലും അതിനെ ചൊല്ലി ചർച്ചകൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

അടുത്ത സൗഹൃദമുള്ള രണ്ടു താരങ്ങൾ തമ്മിലുള്ള തമാശയായാണ് ആ കമന്റിനെ കരുതാൻ കഴിയുകയുള്ളൂ. തന്നെ വിമർശിച്ച അടുത്ത സുഹൃത്തിനോട് അതെ രീതിയിൽ റൊണാൾഡോ കളിയാക്കി പ്രതികരിച്ചുവെന്നതാണ് കമന്റിൽ നിന്നും മനസിലാക്കാൻ കഴിയുന്നതെങ്കിലും റൂണി തന്നെക്കുറിച്ചു പറഞ്ഞ അഭിപ്രായത്തോടുള്ള പ്രതിഷേധമായും ഇതിനെ മാധ്യമങ്ങളും ആരാധകരും വിലയിരുത്തുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit