റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എഞ്ചിനുകളിൽ ഒന്നാകാൻ കഴിയുമെന്ന് റാങ്നിക്ക്


ടോട്ടനം ഹോസ്പറിനെതിരെ നടന്ന കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എഞ്ചിനുകളിൽ ഒന്നാകാൻ കഴിയുമെന്ന് പരിശീലകൻ റാൾഫ് റാങ്നിക്ക്. ഈ സീസണിൽ ടോപ് ഫോറിലെത്താൻ പൊരുതുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നോട്ടു നയിക്കാൻ റൊണാൾഡോക്ക് കഴിയുമെന്നും റാങ്നിക്ക് പറഞ്ഞു.
"തീർച്ചയായും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പ്രധാനപ്പെട്ട താരമാണ്. താരത്തിന്റെ യശസ്സും ഇപ്പോഴും നടത്താൻ കഴിയുന്ന പ്രകടനവും ടീമിൽ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാൽ അതിനു പുറമെ മറ്റു താരങ്ങൾക്കും ഉത്തരവാദിത്വം ഏറ്റെടുക്കാനും മികച്ച പ്രകടനം നടത്താനും നേതൃത്വമാകാനും കഴിയണം."
Ralf Rangnick on Cristiano Ronaldo: "Cristiano is an important player. With his reputation and with the way he can still play, he has influence on the team", he said via @utdreport. ? #MUFC
— Fabrizio Romano (@FabrizioRomano) March 13, 2022
"I told Cristiano he can be one of the engines of the team", Rangnick added. pic.twitter.com/Gitoa5qmx7
"ഇതുപോലെയുള്ള പ്രകടനം കൊണ്ട് നേതാവാകാൻ താരത്തിന് കഴിയും. ഞാൻ വന്നതു മുതൽ അതാണ് പറയുന്നതും, ഇന്നത്തേതു പോലെയുള്ള പ്രകടനം കൊണ്ട് താരത്തിന് ടീമിന്റെ എഞ്ചിനുകളിൽ ഒന്നാകാൻ കഴിയും. അതുപോലെ ചെയ്യാൻ കഴിയുന്ന മറ്റു താരങ്ങളും ടീമിലുണ്ട്. ഫ്രെഡ്, മാഗ്വയർ, വരാനെ, ലിൻഡ്ലോഫ് തുടങ്ങിയവർ."
"എഡിസൺ കവാനിയും അങ്ങിനെയാണ്, താരം വരുന്നത് അവസാന പത്തോ പതിനഞ്ചോ മിനുട്ടിൽ ആണെങ്കിലും എത്ര പ്രധാനപ്പെട്ട താരമാണെന്നും എന്തു വേഷം ചെയ്യാൻ കഴിയുമെന്നും താരം കാണിച്ചു തരുന്നു." റാങ്നിക്ക് മാധ്യമങ്ങളോട് സംസാരിക്കേ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ അതോടെ പ്രീമിയർ ലീഗ് ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്. ഇതിനു പുറമെ ചാമ്പ്യൻസ് ലീഗിൽ ആറു മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ നേടിയ താരം അടുത്ത മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ നേരിടാൻ തയ്യാറെടുക്കുകയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.