Football in Malayalam

ഫുട്ബോളിലെ എക്കാലത്തെയും ഏറ്റവും മികച്ച ഫിനിഷർ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് മുൻ യുവന്റസ് താരം ആൻഡ്രിയ ബർസാഗ്ലി

By Gokul Manthara
SSC Napoli  v Juventus - Serie A
SSC Napoli v Juventus - Serie A / Francesco Pecoraro/Getty Images
facebooktwitterreddit

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫിനിഷർ യുവന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് യുവന്റസിന്റെ മുൻ പ്രതിരോധ താരമായിരുന്ന ആൻഡ്രിയ ബർസാഗ്ലി. കഴിഞ്ഞ ദിവസം യുവന്റസിന്റെ ഒഫീഷ്യൽ ട്വിച്ച് അക്കൗണ്ടിൽ പങ്കെടുത്ത അഭിമുഖത്തിൽ റൊണാൾഡോയെ വാനോളം പ്രശംസിച്ച ബർസാഗ്ലി, തന്നെ എപ്പോളും ബുദ്ധിമുട്ടിലാക്കിയിരുന്ന സ്ട്രൈക്കറെന്നാണ് റോണോയെ വിശേഷിപ്പിച്ചത്.

"''എന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിലാക്കിയ സ്ട്രൈക്കർ? റൊണാൾഡോ എല്ലായ്‌പോഴും ഞങ്ങൾക്കെതിരെ സ്കോർ ചെയ്തു, അതിനാൽ എല്ലായ്‌പോഴും അദ്ദേഹത്തിനൊപ്പം [ഉള്ള മത്സരങ്ങൾ] വളരെ കഠിനമായിരുന്നു. റൊണാൾഡ? അവൻ എക്കാലത്തെയും മികച്ച ഫിനിഷറാണ്. എല്ലാ വ്യത്യസ്ത വഴികളിലൂടെയും അദ്ദേഹം നിങ്ങൾക്കായി ഗോളുകൾ നേടുന്നു. അവന്റെ ഗോൾ റെക്കോർഡ് എല്ലാം പറയുന്നു. അവന്റെ കുടിലതയും, (ഗോൾ നേടാനുള്ള) വിശപ്പും അവിശ്വസനീയ കാര്യങ്ങളാണ്.''"

ആൻഡ്രിയ ബർസാഗ്ലി

അതേ സമയം പ്രായം 36 പിന്നിട്ടെങ്കിലും ഇപ്പോളും ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് റൊണാൾഡോ‌. പ്രായം തന്റെ ഫുട്ബോൾ മികവിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് തന്റെ പ്രകടനങ്ങളിലൂടെ തെളിയിച്ച് മുന്നേറുന്ന റോണോ, നിലവിൽ ‌16 ഗോളുകളോടെ 2020-21 സീസൺ സീരി എ യിലെ ടോപ്‌ സ്കോററാണ്. ഈ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി ഇരുപതിലധികം ഗോളുകൾ നേടിയിട്ടുള്ള റോണോ, തുടർച്ചയായ 15-ം സീസണിലാണ് 20 ലധികം ഗോളുകൾ നേടുന്നത്.

facebooktwitterreddit