Football in Malayalam

ലാ പാൽമയിലെ അഗ്നിപർവത സ്ഫോടനത്തിൽ ഇരയായവർക്കുള്ള സഹായത്തിനായി ജേഴ്‌സി ലേലം ചെയ്യാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

Sreejith N
Portugal v Serbia - 2022 FIFA World Cup Qualifier
Portugal v Serbia - 2022 FIFA World Cup Qualifier / Carlos Rodrigues/GettyImages
facebooktwitterreddit

സ്പെയിനിലെ ദ്വീപായ ലാ പാൽമയിലുണ്ടായ അഗ്നിപർവത സ്‌ഫോടനത്തിൽ ഇരയായവർക്കു സഹായഹസ്‌തം നീട്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സംഭവത്തിന്റെ ഭാഗമായി ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടിയുള്ള തുകക്കായി ലേലം ചെയ്യാൻ താനൊപ്പിട്ട പോർച്ചുഗീസ് ദേശീയ ടീമിന്റെ ജേഴ്‌സിയാണ് താരം നൽകിയത്.

ജേഴ്‌സി കൈമാറിയതിനു പിന്നാലെ അവിടുത്തെ ജനങ്ങൾക്ക് കരുത്തു പകരുന്ന സന്ദേശവും റൊണാൾഡോ നൽകി. "ലാ പാൽമയെ തകർക്കാൻ അഗ്നിപർവ്വതത്തിനെ കരുത്തിനും കഴിയില്ല. ആ മനോഹരമായ ദ്വീപിനു എന്റെ എല്ലാ പിന്തുണയും." റൊണാൾഡോ കുറിച്ചു.

ഈ മാസം ഇരുപത്തിനാലിനാണ് ദുരിതാശ്വാസത്തിനു വേണ്ടിയുള്ള പണം സ്വരൂപിക്കാൻ റൊണാൾഡോയുടെ ജേഴ്‌സി ലേലം ചെയ്യുന്നത്. താൻ സുവർണനേട്ടങ്ങൾ കൊയ്തെടുത്ത രാജ്യത്തെ പ്രശ്‌നത്തിൽ കൃത്യമായി ഇടപെട്ടു സഹായം നൽകിയതിലൂടെ റൊണാൾഡോയുടെ മാനുഷികമുഖം ഒരിക്കൽക്കൂടി ലോകത്തിനു മുന്നിൽ തെളിഞ്ഞു നിൽക്കുകയാണ്.

ക്രിസ്‌മസിന്‌ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തിലാണ് ലാ പാൽമാ ദ്വീപ്. ഏതാണ്ട് മൂവായിരത്തോളം കെട്ടിടങ്ങൾ ഇതിന്റെ ഭാഗമായി തകരുകയും നിരവധി ജനങ്ങൾക്ക് സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടി വരികയും ചെയ്‌തിട്ടുണ്ട്‌.

ലേലത്തിലൂടെ ദ്വീപിന്റെ പുനർനിർമാണത്തിനും ഇരകൾക്ക് സഹായം നൽകാനുമുള്ള പ്രവർത്തനങ്ങളെ പിന്തുണക്കാനുള്ള പണം ലഭിക്കുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്. പുതുവർഷം ആരംഭിച്ചതിനു ശേഷമാകും ദ്വീപിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit