Football in Malayalam

മെസിയുടെ ജേഴ്‌സിയിൽ തൊടാൻ ആർക്കുമാവില്ല, താരം ബാഴ്‌സലോണയിൽ തന്നെ തുടരണമെന്ന് റൊണാൾഡീന്യോ

Sreejith N
Valencia CF v FC Barcelona - La Liga Santander
Valencia CF v FC Barcelona - La Liga Santander / Aitor Alcalde Colomer/Getty Images
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണയിൽ തന്നെ തുടരണമെന്ന് ക്ലബിന്റെ ഇതിഹാസവും മുൻ ബ്രസീലിയൻ താരവുമായ റൊണാൾഡീന്യോ. ബാഴ്‌സയുടെ പത്താം നമ്പർ ജേഴ്‌സി മറ്റാർക്കും തൊടാൻ കഴിയാത്ത തരത്തിൽ ക്ലബിലെ പ്രധാന താരമായി അർജന്റീനിയൻ താരം വളർന്നുവെന്നും റൊണാൾഡീന്യോ പറഞ്ഞു.

റൊണാൾഡീന്യോ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്‌സി താരം ക്ലബ് വിട്ടതിനു ശേഷമാണ് മെസിയുടെ കൈകളിൽ എത്തുന്നത്. തുടർന്ന് ബാഴ്‌സയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരമായി വളർന്ന മെസിയുടെ കരാർ അവസാനിച്ച് താരം ഫ്രീ ഏജന്റായതിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി നൽകുകയായിരുന്നു റൊണാൾഡീന്യോ.

"മെസി ബാഴ്‌സയിൽ തുടരണം, അദ്ദേഹം ക്ലബിന്റെ ചരിത്രമാണ്. മെസി റിട്ടയർ ചെയ്യുമ്പോൾ, അതിനു വളരെയധികം സമയമെടുക്കുമെന്നു ഞാൻ കരുതുന്നു, അദ്ദേഹം പത്താം നമ്പർ ജേഴ്‌സി ഉപേക്ഷിച്ചാൽ, അതിനു ശേഷം ആരും അതു തൊടാൻ പോകുന്നില്ല." റൊണാൾഡീന്യോ ടുട്ടോമെർകാടോ വെബിനോടു പറഞ്ഞു.

ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ മെസി നിലവിൽ ഫ്രീ ഏജന്റായി തുടരുകയാണ്. ജൂണിൽ കരാർ അവസാനിച്ച താരത്തിന് ഇതുവരെയും പുതിയ കരാർ നൽകാൻ ബാഴ്‌സക്ക് കഴിഞ്ഞിട്ടില്ല. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റിൽ മെസി പുതിയ കരാർ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

facebooktwitterreddit