കെയ്‌ലിൻ എംബാപ്പെ ദീര്‍ഘകാലം ലോകത്തിലെ ഏറ്റവും മികച്ച ക്ലബായ പി.എസ്.ജിയിലുണ്ടാകും; റൊണാള്‍ഡീഞ്ഞോ

പി.എസ്.ജിയുടെ ഫ്രഞ്ച് യുവതാരം കെയ്‌ലിൻ എംബാപ്പെ ടീം ദീര്‍ഘ കാലം ക്ലബിൽ തുടരുമെന്ന് ബ്രസീലിന്റെയും മൂന്ന് വര്‍ഷം പി.എസ്.ജിയുടെയും താരമായിരുന്ന റൊണാള്‍ഡീഞ്ഞോ പി.എസ്.ജിയുടെ ഒഫീഷ്യല്‍ യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"ലോകത്തിലെ എല്ലാ താരങ്ങളും പി.എസ്.ജിക്ക് വേണ്ടി കളിക്കാന്‍ ഇഷ്ടപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ചവര്‍ പി.എസ്.ജിയിലാണുള്ളത്. അതുകൊണ്ട് അവരാണ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്, അതിനാല്‍ എംബാപ്പെ ദീര്‍ഘകാലം പി.എസ്.ജിയിലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു," റൊണാള്‍ഡീഞ്ഞോ വ്യക്തമാക്കി.
"ഇന്ന്, പിഎസ്‌ജി ഒരു ബെഞ്ച്മാർക്ക് ആണ്. ചെറുപ്പത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ നേടിയ അവന്റെ കരിയറിന് അത് മികച്ചതായിരിക്കും. അവൻ ചാമ്പ്യൻസ് ലീഗ് (കിരീടം) മിസ് ചെയ്യുന്നുണ്ടെന്ന് എന്ന് എനിക്ക് തോന്നുന്നു. പാരീസ് സെന്റ് ജെർമനൊപ്പം അദ്ദേഹം അത് നേടിയാൽ അത് മനോഹരമായിരിക്കും. അവർക്ക് ചാമ്പ്യൻസ് ലീഗ് നേടാനുള്ള സാധ്യതയുണ്ടെന്ന് എല്ലാവരും കരുതുന്നു, അതിന് കാരണം അവർക്കുള്ള കളിക്കാരാണ്," റൊണാൾഡീഞ്ഞോ പറഞ്ഞു.
ഈ സീസണോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്ന എംബാപ്പെ ക്ലബ് വിടുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ട്. റയൽ മാഡ്രിഡിനാണ് താരത്തെ സ്വന്തമാക്കാൻ കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്.
എംബാപ്പെയെ ടീമിലെത്തിക്കുന്നതിന് റയല്‍ മാഡ്രിഡ് കരുക്കള്‍ നീക്കിയിരുന്നു. എന്നാല്‍ ചാംപ്യന്‍സ് ലീഗില്‍ റയലും പി.എസ്.ജിയും തമ്മില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരം വന്നതോടെ അത് കഴിയുന്നത് വരെ എംബാപ്പെക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ നിര്‍ത്തിവെക്കാനാണ് റയല്‍ മാഡ്രിഡിന്റെ തീരുമാനം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.