Football in Malayalam

ചെൽസിയിലേക്കുള്ള ട്രാൻസ്‌ഫർ തന്റെ ആവശ്യപ്രകാരമാണു നടന്നതെന്ന് ലുക്കാക്കു

Sreejith N
Arsenal v Chelsea - Premier League
Arsenal v Chelsea - Premier League / Michael Regan/Getty Images
facebooktwitterreddit

ചെൽസി തനിക്കു വേണ്ടി തീവ്രമായ ശ്രമം നടത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ട്രാൻസ്ഫറിനു വേണ്ടി ഇന്ർ മിലാനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് റൊമേലു ലുക്കാക്കുവിന്റെ വെളിപ്പെടുത്തൽ. തനിക്കു വേണ്ടി മൂന്നു തവണ ചെൽസി ബിഡ് ചെയ്‌തുവെന്നും അതു മൂന്നും ഇന്റർ മിലാൻ തള്ളിയപ്പോഴാണ് ട്രാൻസ്‌ഫറിനു വേണ്ടി ആവശ്യപ്പെട്ടതെന്ന് ബെൽജിയൻ താരം പറഞ്ഞു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് 98 മില്യൺ പൗണ്ട് മൂല്യമുള്ള ട്രാൻസ്‌ഫറിൽ ലുക്കാക്കു ചെൽസിയിലെത്തിയത്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനെ സീരി എ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമെത്തിയതോടെ ഈ സീസണിൽ എല്ലാ കിരീടങ്ങൾക്കു വേണ്ടിയും പൊരുതാൻ കഴിയുന്ന കരുത്ത് ചെൽസി നേടിയെടുത്തിട്ടുണ്ട്.

"ചെൽസി മൂന്നാമത്തെ ഓഫർ നൽകിയതോടെ അവരുടെ നീക്കം വളരെ ഗൗരവത്തോടെയുള്ളതാണെന്ന് എനിക്ക് മനസിലായി. പിന്നെയവിടെ ഞാനവിടെ ഉണ്ടായിരുന്നില്ല. 110 മില്യണും സപ്പകോസ്റ്റയെയും ചെൽസി ഓഫർ ചെയ്‌തെങ്കിലും ഇന്റർ പറ്റില്ലെന്നാണു പറഞ്ഞത്. അതോടെ ഞാൻ ഇൻസാഗിയുടെ ഓഫിസിൽ പോയി അഗ്രിമെന്റിലെത്താൻ ആവശ്യപ്പെട്ടു."

"ഞാൻ ഇന്ററിൽ തന്നെ ആയിരുന്നെങ്കിലും എന്റെ മനസ് ലണ്ടനിലായിരുന്നു. എന്നെ വളരെ മോശം അവസ്ഥയിൽ നിന്നും രക്ഷിച്ചെടുത്ത ക്ലബാണ് ഇന്റർ മിലാൻ. ചെൽസിക്കു വേണ്ടി മാത്രമേ ഞാൻ അവിടം വിടുമായിരുന്നുള്ളൂ." എച്ച്എൻഎല്ലിനോട് സംസാരിക്കുമ്പോൾ ലുക്കാക്കു തന്റെ ട്രാൻസ്ഫറിനെക്കുറിച്ച വ്യക്തമാക്കി.

2011ൽ ആൻഡർലെറ്റിൽ നിന്നും ചെൽസി സ്വന്തമാക്കിയ ലുക്കാക്കു പതിനഞ്ചു മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ കഴിയാതെ പതറിയതിനെ തുടർന്നാണ് ബ്ലൂസ് ഒഴിവാക്കുന്നത്. വെസ്റ്റ് ബ്രോം, എവെർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ പ്രീമിയർ ലീഗ് ക്ലബുകളിൽ പിന്നീടു കളിച്ചിട്ടുള്ള താരം അതിനു ശേഷമാണ് ഇന്റർ മിലാനിലെത്തുന്നത്.

facebooktwitterreddit