ചെൽസിയുടെ സജീവ ഉടമ എന്ന നിലയിൽ നിന്ന് പടിയിറങ്ങിയെങ്കിലും അബ്രമോവിച്ച് ക്ലബ്ബിനെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല

ചെല്‍സി ഫുട്‌ബോള്‍ ക്ലബിന്റെ സജീവ ഉടമ എന്ന റോളിൽ നിന്ന് റോമന്‍ അബ്രമോവിച്ച് മാറിയെങ്കിലും ക്ലബിനെ വില്‍ക്കില്ലെന്ന് റിപ്പോര്‍ട്ട്. റഷ്യയുടെ യുക്രയിൻ അധിനിവേഷത്തെ തുടര്‍ന്നാണ് പുടിനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അബ്രമോവിച്ച് ചെല്‍സിയുടെ സജീവ ഉടമ എന്ന നിലയിൽ നിന്ന് പടിയിറങ്ങുകയും, ക്ലബിന്റെ നിയന്ത്രണം ചെൽസി ഫൗണ്ടേഷന്റെ ട്രസ്റ്റിന് നൽകിയതും.
ചെല്‍സിയെ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, ക്ലബ്ബിനെ വില്‍പ്പനക്ക് വെക്കാന്‍ അബ്രമോവിച്ച് ഉദ്ദേശിക്കുന്നില്ലെന്നാണ് ഈവനിങ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
പുടിനുമായി അടുത്ത ബന്ധം പുലർത്തുന്നെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ, ചെൽസിയെ സംരക്ഷിക്കാനും, യുക്രെയ്‌നിലെ സംഭവവികാസങ്ങൾ ക്ലബിന് മേൽ ഈ സീസണിൽ നിഴലിച്ചു നിൽക്കാതിരിക്കാനുമാണ് അബ്രമോവിച്ചിന്റെ സ്ഥാനമൊഴിയല്‍ എന്നാണ് കരുതപ്പെടുന്നത്. എഫ്.എ കപ്പില്‍ ലിവര്‍പൂളിനെ നേരിടാനിരിക്കുന്നതിന്റെ 24 മണിക്കൂര്‍ മുന്‍പായിരുന്നു അബ്രമോവിച്ചിന്റെ നീക്കം.
അതേ സമയം, ക്ലബ് ചെയര്‍മാന്‍ ബ്രൂസ് ബക്കിന്റെ നേതൃത്വത്തിലുള്ള ചെല്‍സിയുടെ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ട്രസ്റ്റികള്‍ ക്ലബുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങള്‍ എടുക്കില്ല. ട്രാന്‍സ്ഫറുകളും ഹെഡ് കോച്ച് തോമസ് ടുഷെലിന്റെ ഭാവികാര്യവുംക്ലബ് ഡയറക്ടര്‍ മറീന ഗ്രാനോവ്‌സ്‌കായയും ക്ലബ് ടെക്‌നിക്കല്‍ അഡൈ്വസര്‍ പീറ്റര്‍ ചെക്കും കൈകാര്യം ചെയ്യും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.