Atletico Madrid News

റോഡ്രിഗോ ഡി പോളിന് ഖത്തർ ലോകകപ്പ് നഷ്‌ടമാകുമെന്ന ആശങ്കകളിൽ അടിസ്ഥാനമില്ല

Sreejith N
Rodrigo De Paul Will Be Available For World Cup
Rodrigo De Paul Will Be Available For World Cup / Jonathan Moscrop/GettyImages
facebooktwitterreddit

അർജന്റീനിയൻ മധ്യനിര താരമായ റോഡ്രിഗോ ഡി പോളിന് ഖത്തർ ലോകകപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന ആശങ്കകളിൽ അടിസ്ഥാനമില്ലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം സ്‌പാനിഷ്‌ മാധ്യമമായ മുണ്ടോ ഡീപോർറ്റീവോയാണ് റോഡ്രിഗോ ഡി പോളിന് ഖത്തർ ലോകകപ്പ് നഷ്‌ടമാകാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടു ചെയ്‌തത്‌.

റിപ്പോർട്ടുകൾ പ്രകാരം റോഡ്രിഗോ ഡി പോളും ഭാര്യയും തമ്മിൽ കോടതിയിൽ കുട്ടികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നുണ്ട്. ഖത്തറിലേക്കുള്ള വിസ ലഭിക്കണമെങ്കിൽ നിയമപരമായ പ്രശ്‌നങ്ങൾ ഒഴിവാക്കേണ്ടത് നിർബന്ധമാണെന്നും ഈ കേസ് നിലനിൽക്കുന്നതിനാൽ ഡി പോളിന് ലോകകപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്നും സ്‌പാനിഷ്‌ മാധ്യമം വ്യക്തമാക്കുന്നു.

എന്നാൽ അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്ട്സിന്റെ ജേർണലിസ്റ്റായ ഗാസ്റ്റൻ എഡുൽ ഈ അഭ്യൂഹങ്ങൾ പൂർണമായും നിഷേധിച്ച് രംഗത്തു വന്നിട്ടുണ്ട്. റോഡ്രിഗോ ഡി പോളിന് ലോകകപ്പ് നഷ്‌ടമാകില്ലെന്നും സാധാരണ പോലെ തന്നെ അതിൽ പങ്കെടുക്കുമെന്നും പറഞ്ഞ അദ്ദേഹം താരത്തിന്റെ സാന്നിധ്യം ഒരിക്കൽ പോലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കുന്നു.

അർജന്റീനിയൻ മധ്യനിരയുടെ എഞ്ചിനായ അത്ലറ്റികോ മാഡ്രിഡ് താരത്തിന് ലോകകപ്പ് നഷ്‌ടമാകുമെന്ന വാർത്ത ആരാധകരിൽ വലിയ ആശങ്ക സൃഷ്‌ടിച്ചെങ്കിലും പുതിയ റിപ്പോർട്ടുകൾ അതിനെ ദൂരീകരിക്കുന്നതാണ്. കഴിഞ്ഞ കോപ്പ അമേരിക്കയടക്കം നേടി സ്‌കലോണിക്ക് കീഴിൽ കുതിക്കുന്ന അർജന്റീന ടീമിലെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളാണ് റോഡ്രിഗോ ഡി പോൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit