Football in Malayalam

ഇറ്റലി ലോകകപ്പ് യോഗ്യത നേടാതെ പുറത്തു പോയെങ്കിലും പരിശീലകനായി മാൻസിനി തുടരും

Sreejith N
Roberto Mancini To Stay As Itay Coach
Roberto Mancini To Stay As Itay Coach / Claudio Villa/GettyImages
facebooktwitterreddit

നോർത്ത് മാസിഡോണിയയോട് പ്ലേ ഓഫ് മത്സരത്തിൽ തോൽവി വഴങ്ങി തുടർച്ചയായ രണ്ടാമത്തെ തവണയും ലോകകപ്പ് യോഗ്യത നേടാതെ പുറത്തായെങ്കിലും ഇറ്റലിയുടെ പരിശീലകസ്ഥാനത്ത് റോബർട്ടോ മാൻസിനി തന്നെ തുടരുമെന്ന് റിപ്പോർട്ടുകൾ. ഇപ്പോൾ തിരിച്ചടി നേരിട്ടെങ്കിലും ഇറ്റാലിയൻ ടീമിനെ മുന്നോട്ടു നയിക്കാൻ മാൻസിനിക്കു കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്.

റഷ്യയിൽ നടന്ന കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിനു യോഗ്യത നേടാനുള്ള പ്ലേ ഓഫിൽ സ്വീഡനോട് തോറ്റു പുറത്തായ ഇറ്റലിക്ക് ഇത്തവണ അതിനേക്കാൾ വലിയ പ്രഹരമാണ് ഏറ്റു വാങ്ങേണ്ടി വന്നത്. യൂറോ ചാമ്പ്യന്മാരായി പത്തു മാസം തികയുന്നതിനു മുൻപാണ് നോർത്ത് മാസിഡോണിയയോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി പ്ലേ ഓഫിൽ നേരിട്ട് ഇറ്റലി പുറത്തു പോയത്.

മാൻസിനിക്ക് പകരക്കാരനായി കാർലോ ആൻസലോട്ടി, ഫാബിയോ കന്നവാരോ, മാഴ്‌സലോ ലിപ്പി എന്നിവരുടെ പേരുകൾ ഉയർന്നു വന്നെങ്കിലും മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകനെ തന്നെ നിലനിർത്താനാണ് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനമെന്ന് ഗസറ്റ ഡെല്ല സ്പോർട്ട് വ്യക്തമാക്കുന്നു. 2026 വരെ കരാറുള്ള താരത്തിന് ഇതോടെ അടുത്ത യൂറോ കപ്പ് വരെയെങ്കിലും അവസരം ലഭിച്ചേക്കും.

കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതെ തകർന്നു പോയ ഇറ്റലിയെ ഉയർത്തിക്കൊണ്ടു വരാനും അപരാജിത കുതിപ്പിൽ റെക്കോർഡ് സ്ഥാപിച്ച് യൂറോ കപ്പ് ജേതാക്കളാക്കാനും മാൻസിനിക്കു കഴിഞ്ഞിരുന്നു. അതിനാൽ തന്നെ ഇപ്പോഴത്തെ തകർച്ചയിൽ നിന്നും ടീമിനെ രക്ഷിക്കാനും അദ്ദേഹത്തിന് കഴിയുമെന്നതിൽ സംശയിക്കേണ്ട കാര്യമില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit