Football in Malayalam

ലോകകപ്പ് യോഗ്യത പ്ലേഓഫില്‍ ഇറ്റലിക്ക് ലഭിക്കരുതെന്ന് ആഗ്രഹിക്കുന്ന ടീമിനെ വെളിപ്പെടുത്തി റോബർട്ടോ മാന്‍സിനി

Haroon Rasheed
Northern Ireland v Italy - 2022 FIFA World Cup Qualifier
Northern Ireland v Italy - 2022 FIFA World Cup Qualifier / Claudio Villa/GettyImages
facebooktwitterreddit

ലോകകപ്പ് യോഗ്യതക്കുള്ള പ്ലേ ഓഫ് പോരാട്ടത്തില്‍ തങ്ങള്‍ക്ക് ലഭിക്കരുതെന്ന് ആഗ്രഹിക്കുന്ന ടീമിനെ വെളിപ്പെടുത്തി ഇറ്റലി പരിശീലകന്‍ റോബര്‍ട്ടോ മാന്‍സിനി. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായതോടെയാണ് ഇറ്റലി ലോകകപ്പ് യോഗ്യത പ്ലേഓഫിലൂടെ നേടേണ്ട അവസ്ഥയിലേക്ക് എത്തിയത്.

കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഇറ്റലിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചതും സ്വിറ്റ്‌സര്‍ലന്‍ഡ് ബള്‍ഗേറിയക്കെതിരേ എതിരില്ലാത്ത നാലു ഗോളിന്റെ വന്‍ ജയം സ്വന്തമാക്കിയതുമായിരുന്നു ഇറ്റലിക്ക് തിരിച്ചടിയായത്. ഗ്രൂപ്പ് സിയില്‍ 16 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്താനേ ഇറ്റലിക്ക് കഴിഞ്ഞുള്ളു.

യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ പോർച്ചുഗലും പ്ലേഓഫിലുണ്ട്. പ്ലേഓഫിൽ തങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും പ്രതികൂലമായ എതിരാളികൾ പോർച്ചുഗലാണെന്നാണ് മാൻസിനി പറയുന്നത്. ''ഞാന്‍ ഒരു ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് പോര്‍ച്ചുഗലായിരിക്കും,'' സോഷ്യൽ ഫുട്ബോൾ സമ്മിറ്റിൽ മാൻസിനി പറഞ്ഞതായി ഫുട്ബോൾ ഇറ്റാലിയ റിപ്പോർട്ട് ചെയ്തു.

അതെ സമയം, തങ്ങൾക്ക് പ്ലേ ഓഫ് കളിക്കേണ്ടി വരുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മാൻസിനി പറഞ്ഞു. ''ഇറ്റലി പ്ലേ ഓഫ് കളിക്കേണ്ടി വരുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേയുള്ള മത്സരം സമനിലയിലായപ്പോള്‍ തന്നെ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന് മനസിലാക്കിയിരുന്നു, എങ്കിലും പ്ലേ ഓഫിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല, സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ രണ്ട് പെനാല്‍റ്റികള്‍ ലഭിച്ചെങ്കിലും അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല,'' മാന്‍സിനി പറഞ്ഞു.


facebooktwitterreddit