ചെല്‍സി ഫുട്ബോള്‍ ക്ലബ് വാങ്ങുന്നതിനായി അമേരിക്കന്‍ ബിസിനസുകാരനും സൗദി കണ്‍സോര്‍ഷ്യവും രംഗത്ത്

വില്പനക്ക് വെച്ച പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയെ വാങ്ങുന്നതന് അമേരിക്കന്‍ കോടീശ്വരനും സൗദി കണ്‍സോര്‍ഷ്യവും രംഗത്ത്. റഷ്യയുടെ ഉക്രൈന് അധിനിവേഷത്തെ തുര്‍ന്നാണ് റഷ്യന്‍ കോടീശ്വരനായ റോമന്‍ അബ്രമോവിച്ച് ചെല്‍സി ഫുട്ബോള്‍ ക്ലബ് വില്പനക്ക് വെച്ചിരിക്കുന്നത്.
എന്‍.എഫ്.എല്‍ ക്ലബായ ന്യൂ യോർക്ക് ജെറ്റ്സ് ഉടമയായ റോബര്‍ട്ട് 'വൂഡി' ജോണ്സണ് ചെൽസിയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അതിനായി ബിഡ് സമർപ്പിക്കാൻ ഒരുങ്ങുകയാണെന്നും ഇ.എസ്.പി.എൻ ആണ് റിപ്പോർട്ട് ചെയ്യുന്നത്.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ യുകെയിലെ അമേരിക്കയുടെ അംബാസഡറായിരുന്ന വൂഡി ലണ്ടനിൽ താമസിച്ചിട്ടുണ്ട്. ചെൽസിയുടെ കടുത്ത ആരാധകൻ കൂടിയാണ് അദ്ദേഹം എന്നാണ് കരുതപ്പെടുന്നത്.
വൂഡിയെ കൂടാതെ, സൗദി മീഡിയയുടെ നേതൃത്വത്തിലുള്ള ഒരു കണ്‍സോര്‍ഷ്യവും ചെല്‍സിയെ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഗോളിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ടോഡ് ബോഹ്ലി, ഹാന്സോർഗ് വിസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കണ്‍സോര്‍ഷ്യവും, തുര്‍ക്കി വ്യവസായി മുഹ്സിന് ബെറാക്കും ചെൽസിയെ സ്വന്തമാക്കാൻ രംഗത്തുണ്ടെന്ന് നേരത്തെ തന്നെ റിപോർട്ടുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവർ മാത്രമല്ല വിൽപ്പനക്ക് വെച്ച ചെൽസിയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
ചെല്‍സിയെ വാങ്ങുന്നതിന് ഇതുവരെ 10ഓളം കൂട്ടരാണ് താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. മാര്‍ച്ച് 15നകം താല്പര്യമുള്ളവരില്നിന്ന് മികച്ച പാര്‍ട്ടിയെ തിരഞ്ഞെടുക്കാൻ കഴിയുമെന്നാണ് അബ്രമോവിച്ച് പ്രതീക്ഷിക്കുന്നതെന്നാണ് വിവരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.