FC Barcelona News

ബാഴ്‌സലോണയില്‍ ചേരുന്നത് കഠിനാധ്വാനമായിരുന്നുവെന്ന് വ്യക്തമാക്കി റോബര്‍ട്ട് ലെവന്‍ഡോസ്‌കി

Haroon Rasheed
FC Barcelona Introduce Robert Lewandowski
FC Barcelona Introduce Robert Lewandowski / Eric Espada/GettyImages
facebooktwitterreddit

ബയേണ്‍ മ്യൂണിക്ക് വിട്ട് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ ചേരുന്നത് വലിയ കഠിനാധ്വാനമായിരുന്നു എന്ന് വെളിപ്പെടുത്തി പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ഏതാനും ദിവസം മുന്‍പായിരുന്നു ജര്‍മന്‍ ടീമായ ബയേണ്‍ മ്യൂണിക് വിട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സോലണയിലെത്തിയത്.

ഈ സീസണ്‍ അവസാനത്തോടെയായിരുന്നു ലെവന്‍ഡോസ്‌കി ബാഴ്‌സലോണയിലേക്ക് ചേക്കേറണമെന്ന ആഗ്രഹം തുറന്നുപറഞ്ഞത്. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു 50 മില്യൺ യൂറോക്ക് ലെവന്‍ഡോസ്‌കിയെ ബാഴ്‌സോണ ടീമിലെത്തിച്ചത്.

"ബാഴ്‌സലോണയില്‍ ചേരുന്നത് വളരെ കഠിനമായ ജോലിയായിരുന്നു. പക്ഷെ അവസാനം ഞാന്‍ ഇവിടെ എത്തി," ലെവന്‍ഡോസ്‌കി പറഞ്ഞു.

"ഞങ്ങള്‍ വര്‍ക്ക് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ക്ക് വലിയ നിലവാരമുള്ള മികച്ച ടീമുണ്ട്. വളരെ വലിയ ചരിത്രമുള്ള ക്ലബിന്റെ ഭാഗമാകാന്‍ ഞാന്‍ തയ്യാറാണ്. പുതിയ ചരിത്രമെഴുതുകയാണ് ഞാന്‍. ഞാന്‍ വളരെ സന്തോഷവാനാണ്.

"ഒരു സ്‌ട്രൈക്കര്‍ എന്ന നിലയില്‍ ഗോളുകള്‍ നേടാനും ടീമിനെ വിജയിക്കാന്‍ സഹായിക്കാനും ഞാന്‍ തയ്യാറാണ്. മത്സരം ജയിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം," ലെവൻഡോസ്‌കി വ്യക്തമാക്കി.

"ഇത് ഏറ്റവും മികച്ച പരിഹാരമാണ്. എനിക്കും ഇത് പുതിയ വെല്ലുവിളിയാണ്. ഫുട്‌ബോളില്‍ നിങ്ങള്‍ എപ്പോഴും ഗോളിനായി ദാഹിക്കുന്നവരാകണം. ഞാന്‍ ഇപ്പോഴും ഗോളിനായി ദാഹിക്കുന്നവാണ്. മത്സരം ജയിക്കുക. ഗോളുകള്‍ നേടുക," ലെവന്‍ഡോസ്‌കി വാചാലനായി. താൻ ഇപ്പോള്‍ ശരിയായ സ്ഥാനത്താണ് എത്തിയതെന്നും ലെവന്‍ഡോസ്‌കി കൂട്ടിച്ചേര്‍ത്തു.


facebooktwitterreddit