Football in Malayalam

സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിൽ രണ്ട് താരങ്ങളെയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിക്കണമെന്ന് റിയോ ഫെർഡിനാൻഡ്

Haroon Rasheed
Rio Ferdinand
Rio Ferdinand / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവും കുറഞ്ഞ് രണ്ട് താരങ്ങളേയെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെത്തിക്കണമെന്ന് ക്ലബിന്റെ ഇതിഹാസ താരമായ റിയോ ഫെർഡിനാൻഡ്. അടുത്ത സീസണില്‍ ഏതെങ്കിലും കിരീടം യുണൈറ്റഡിന് നേടണമെന്നുണ്ടെങ്കില്‍ ചെമ്പടയുടെ മധ്യനിരയിലേക്ക് രണ്ട് താരങ്ങളേയെങ്കിലും എത്തിക്കണമെന്നാണ് ഫെര്‍ഡിനാന്‍ഡ് അഭിപ്രായപ്പെടുന്നത്.

സീസണ്‍ അവസാനത്തോടെ യുണൈറ്റഡിലെ ഒരുപാട് താരങ്ങളുടെ കരാര്‍ അവസാനിക്കുന്നുണ്ട്. കൂടാതെ യുണൈറ്റഡില്‍ അവസരം കുറവായവരും ടീം വിടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ സമയത്ത് മിഡ്ഫീല്‍ഡിലേക്ക് ഏറ്റവും കുറഞ്ഞത് രണ്ട് താരങ്ങളേയെങ്കിലും എത്തിക്കണമെന്നാണ് യുണൈറ്റഡ് ഇതിഹാസത്തിന്റെ അപേക്ഷ.

വെസ്റ്റ് ഹാം താരം ഡെക്ലാന്‍ റൈസിനെ അടുത്ത സമ്മറില്‍ യുണൈറ്റഡ് ടീമിലെത്തിക്കുമെന്ന വാര്‍ത്തയുണ്ടായിരുന്നു. കൂടാതെ ആസ്റ്റണ്‍ വില്ലയുടെ ജോണ്‍ മക്ഗിന്നിനെ കൂടി യുണൈറ്റഡ് ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ രണ്ട് താരങ്ങളെയും യുണൈറ്റഡിന്റെ മധ്യനിരയില്‍ കണ്ടാല്‍ സന്തോഷമാകുമെന്ന് ഫെർഡിനാൻഡ് ഫൈവ് യൂടൂബ് ചാനലിൽ സംസാരിക്കവെ വ്യക്തമാക്കി.

സീസണില്‍ മോശം അവസ്ഥയിലൂടെ കടന്ന് പോകുന്ന യുണൈറ്റഡിന് മധ്യനിരയില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്നാണ് ഫെർഡിനാൻഡ് വിശ്വസിക്കുന്നത്.

അതേ സമയം, പ്രീമിയർ ലീഗിൽ ടോപ് ഫോറിൽ സീസൺ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് അടുത്ത മത്സരത്തിൽ എതിരാളികൾ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit