Football in Malayalam

മനസ് മാറ്റി ഫെർഡിനാൻഡ്, പ്രീമിയർ ലീഗ് കിരീടം നേടാനുള്ള ഫേവറിറ്റുകൾ മാഞ്ചസ്റ്റർ സിറ്റിയെന്ന് ഇംഗ്ലണ്ട് ഇതിഹാസം

By Gokul Manthara
Chelsea v Manchester City - Premier League
Chelsea v Manchester City - Premier League / Marc Atkins/Getty Images
facebooktwitterreddit

2021-22 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ കിരീടപ്പോരാട്ടത്തിൽ തന്റെ പുതിയ ഫേവറിറ്റുകളായി പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ തിരഞ്ഞെടുത്ത് മുൻ ഇംഗ്ലീഷ് താരവും പ്രശസ്ത ഫുട്ബോൾ പണ്ഡിറ്റുമായ റിയോ ഫെർഡിനൻഡ്. നേരത്തെ സീസണ് മുൻപ് ലീഗ് നേടാൻ ഫേവറിറ്റുകൾ ചെൽസിയാണെന്ന് പറഞ്ഞിരുന്ന ഫെർഡിനാൻഡ് സമീപകാല മത്സരങ്ങളിലെ മാഞ്ചസ്റ്റർ സിറ്റിയുടെ ഉജ്ജ്വല പ്രകടനങ്ങൾ കണ്ടതിന് ശേഷമാണ് ഇപ്പോൾ അവരെ തന്റെ പുതിയ കിരീട ഫേവറിറ്റുകളായി തിരഞ്ഞെടുത്തിരിക്കുന്നത്.

"സീസണിലെ ആദ്യ നാലോ അഞ്ചോ മത്സരങ്ങളിൽ ചെൽസിയാണ് എല്ലാവർക്കും തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ടീമെന്ന് ഞാൻ വിചാരിച്ചു. അടുത്ത മൂന്നോ നാലോ മത്സരങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റിയാണ് പരാജയപ്പെടുത്താൻ ബുദ്ധിമുട്ടുള്ള ടീമെന്ന് എനിക്ക് തോന്നി. വലിയ ടീമുകൾക്കെതിരെ അവർ ഗംഭീരമായി കാണപ്പെട്ടു.

"എതിർ തട്ടകത്തിൽ അവർ ചെൽസിക്കെതിരെ ആധിപത്യം പുലർത്തി‌. ലിവർപൂളിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അവർ ആധിപത്യം പുലർത്തി. 2-2 സമനിലയിൽ (ലിവർപൂളിനെതിരെ) അവർ അല്പം നിരാശപ്പെട്ടേക്കാം. എന്നാൽ അവരാണ് എന്നെ ഏറ്റവും ആകർഷിക്കുന്നതെന്ന് തോന്നുന്നു. ചില സമയങ്ങളിൽ അവർ ശക്തരായി കാണപ്പെടുന്നു."

ഫിനിഷിങ്ങിലെ പോരായ്മ മറികടന്നാൽ സിറ്റിയാകും ബാക്കിയുള്ള ടീമുകൾ തോൽപിക്കാൻ ശ്രമിക്കേണ്ട ക്ലബെന്നും ഫെർഡിനാൻഡ് അഭിപ്രായപ്പെട്ടു.

"ആ ഘടകത്തെ (ഫിനിഷിംഗിലെ പോരായ്മ) മറികടന്ന്, അത് ശരിയാക്കുമ്പോൾ അവർ എല്ലാവർക്കും തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ടീമാകുമെന്ന് ഞാൻ കരുതുന്നു," ഫെർഡിനാൻഡ് കൂട്ടിച്ചേർത്തു

അതേ സമയം 2021-22 സീസൺ പ്രീമിയർ ലീഗിലെ 7 റൗണ്ട് മത്സരങ്ങൾ കഴിയുമ്പോൾ 16 പോയിന്റോടെ ചെൽസിയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. 4 വിജയങ്ങളും, 2 സമനിലയും സമ്മാനിച്ച 14 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി പട്ടികയിൽ മൂന്നാം സ്ഥാനത്താണുള്ളത്.


facebooktwitterreddit