Champions League

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ 2018ന്റെ ആവർത്തനം; കലാശപ്പോര് റയൽ മാഡ്രിഡും ലിവർപൂളും തമ്മിൽ

Ali Shibil Roshan
Real Madrid face Liverpool in the Champions League final
Real Madrid face Liverpool in the Champions League final / Angel Martinez/GettyImages
facebooktwitterreddit

2021/22 സീസൺ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളും റയൽ മാഡ്രിഡും ഏറ്റുമുട്ടും. ലിവർപൂൾ വിയ്യാറയലിനെയും, റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെയും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്.

2017/18 സീസൺ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആവർത്തനം കൂടിയാണ് ഇത്തവണത്തേത്. അന്നും ലിവർപൂളും റയൽ മാഡ്രിഡും തമ്മിലായിരുന്നു കലാശപ്പോര്.

മൂന്നിനെതിരെ ഒരു ഗോളിന്റെ വിജയം സ്വന്തമാക്കി റയൽ മാഡ്രിഡാണ് അന്ന് ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയത്. അന്നത്തെ തോൽവിക്ക് മറ്റൊരു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പകരം വീട്ടാനുള്ള അവസരമാണ് ലിവർപൂളിന് കൈവന്നിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയവരുടെ പട്ടികയിൽ ഒന്നാമതുള്ളവരും മൂന്നാമതുള്ളവരും കൂടി തമ്മിലാണ് ഇത്തവണത്തെ ഫൈനൽ പോരാട്ടം. റയൽ മാഡ്രിഡ് 13 തവണ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ, 6 തവണയാണ് ലിവർപൂൾ കിരീടത്തിൽ മുത്തമിട്ടിട്ടുള്ളത്.

മെയ് 29ന് ഇന്ത്യൻ സമയം 12:30amന് ഫ്രാൻസിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ വെച്ചാണ് ലിവർപൂളും റയലും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം നടക്കുക.


facebooktwitterreddit