Champions League

വിമർശിച്ചവർക്ക് പശ്ചാത്തപിക്കാം, ഹാലൻഡിൽ നിന്നും റഫറി ഓട്ടോഗ്രാഫ് വാങ്ങിയതിന്റെ യഥാർത്ഥ കാരണമിതാണ്

Sreejith N
Manchester City v Borussia Dortmund  - UEFA Champions League Quarter Final: Leg One
Manchester City v Borussia Dortmund - UEFA Champions League Quarter Final: Leg One / Clive Brunskill/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിയും ബൊറൂസിയ ഡോർട്മുണ്ടും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് ശേഷം മത്സരം നിയന്ത്രിച്ച റഫറി ഡോർട്മുണ്ട് സൂപ്പർതാരമായ എർലിങ് ബ്രൂട് ഹാലൻഡിന്റെ ജേഴ്‌സി ആവശ്യപ്പെട്ടത് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ സംഭവമാണ്. മത്സരം ഔദ്യോഗികമായി നിയന്ത്രിക്കുന്നവർ തന്നെ താരങ്ങളോടുള്ള ആരാധന പ്രകടമാക്കുന്നതിനെ ചൊല്ലി റഫറിക്കെതിരെ പല ഭാഗത്ത് നിന്നും വിമർശനങ്ങളും ഉയർന്നിരുന്നു.

റൊമാനിയൻ ലൈൻസ്‌മാനായ ഒക്ടാവിയൻ സോവ്റെയാണ് മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലേക്ക് പോവുകയായിരുന്ന ഹാലൻഡിനോട് ടണലിൽ വെച്ച് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത്. ഹാലൻഡ് ഓട്ടോഗ്രാഫ് നൽകുന്ന ദൃശ്യങ്ങൾ ടിവി ക്യാമറകൾ പിടിച്ചെടുത്തതോടെയാണ് സംഭവം വിവാദമായതും റൊമാനിയൻ റഫറിയുടെ പ്രൊഫെഷണലിസം ചോദ്യം ചെയ്യപ്പെട്ടതും.

എന്നാൽ ഓട്ടോഗ്രാഫ് വാങ്ങിയതിന്റെ യഥാർത്ഥ കാരണം പുറത്തു വന്നതോടെ റഫറിയെ വിമർശിച്ചവരെല്ലാം ഇപ്പോൾ പശ്ചാത്തപിക്കേണ്ട അവസ്ഥയാണുള്ളത്. ആരാധന കൊണ്ടല്ല, മറിച്ച് സൂപ്പർതാരങ്ങളുടെ ഒപ്പുള്ള കാർഡുകൾ നേടിയെടുത്തത് അത് ഓട്ടിസം ബാധിച്ച കുട്ടികളുടെ ചികിത്സക്കുള്ള തുകക്കായി ലേലം ചെയ്യുന്നതിന് വേണ്ടിയാണ് റഫറി ഹാലൻഡിന്റെ ഓട്ടോഗ്രാഫ് വാങ്ങിയത്.

റൊമാനിയൻ ജീവകാരുണ്യ സംഘടനയായ എസ്ഓഎസ് ഓട്ടിസം ബിഹോർ അസോസിയേഷൻ പ്രസിഡന്റ് സിമോണ സ്ലിബുട് ആണ് റഫറിയുടെ ചെയ്തികൾ വിവാദമായതിനെ തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. ഒക്ടോവിയൻ സോവ്റെ സംഘടനയുടെ ഭാഗമായ ആളാണെന്നും വളരെ സത്യസന്ധമായ കാര്യത്തിന് വേണ്ടിയാണ് ആ ഓട്ടോഗ്രാഫ് വാങ്ങിയതെന്നും അദ്ദേഹം ഗസറ്റ സ്‌പോർടുറിലോറിനോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.

സംഭവം വിവാദമായെങ്കിലും മത്സരത്തിന് ശേഷം മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള വളരെ പക്വമായാണ് അതിനോട് പ്രതികരിച്ചിരുന്നത്. ചിലപ്പോൾ മക്കൾക്ക് വേണ്ടിയായിരിക്കാം ഓട്ടോഗ്രാഫ് വാങ്ങിയതെന്നും മത്സരത്തിൽ മികച്ച രീതിയിൽ അവർ അമ്പയറിങ് നടത്തിയെന്നും ഗാർഡിയോള പറഞ്ഞിരുന്നു.

facebooktwitterreddit