Football in Malayalam

ജനുവരിയില്‍ ഇസ്‌കോയെ വില്‍ക്കാനൊരുങ്ങി റയല്‍ മാഡ്രിഡ്

Haroon Rasheed
Real Madrid are willing to listen to offers for Isco in January
Real Madrid are willing to listen to offers for Isco in January / Soccrates Images/GettyImages
facebooktwitterreddit

സ്പാനിഷ് താരം ഇസ്‌കോയെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വില്‍ക്കാനൊരുങ്ങി റയല്‍ മാഡ്രിഡ്. 2018 മുതല്‍ ക്ലബില്‍ മോശം ഫോമിലൂടെ കടന്ന് പോകുന്ന ഇസ്‌കോയെ ക്ലബില്‍ നിലനിര്‍ത്തേണ്ടതില്ല എന്ന തീരുമാനത്തിലാണ് റയല്‍. ഈ സമ്മറോടെ റയല്‍ മാഡ്രിഡുമായി കരാര്‍ അവസാനിക്കുന്ന ഇസ്‌കോയെ ജനുവരിയില്‍തന്നെ വില്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് റയല്‍ മാഡ്രിഡ് നടത്തുന്നത്.

കഴിഞ്ഞ സീസണില്‍ വെറും എട്ട് മത്സരങ്ങളിൽ മാത്രം റയലിന് വേണ്ടി കളത്തിലിറങ്ങിയ ഇസ്കോക്ക്, ഈ സീസണിലും സ്പാനിഷ് ക്ലബിൽ അവസരങ്ങൾ കുറവാണ്. കഴിഞ്ഞ മാസം ഗ്രനഡക്കെതിരെയുള്ള മത്സരത്തില്‍ 11 മിനുട്ട് മാത്രമായിരുന്നു ഇസ്‌കോ സെപ്റ്റംബറിന് ശേഷം റയലിന് വേണ്ടി കളത്തിലിറങ്ങിയത്.

ലാലിഗയില്‍ ഗ്രനഡക്കെതിരായ മത്സരത്തില്‍ പരിശീലകന്‍ ആന്‍സലോട്ടിയും ഇസ്‌കോയും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ആൻസലോട്ടി അതെല്ലാം തള്ളി കളഞ്ഞിരുന്നു. എന്നാൽ, അതിന് ശേഷം താരം റയലിന് വേണ്ടി കളിച്ചിട്ടില്ല. ഇസ്‌കോക്ക് കരാര്‍ നീട്ടി നല്‍കാന്‍ റയലിന് പദ്ധതിയില്ലെന്നും, അവർ പുതിയ ഓഫർ നൽകിയാൽ പോലും സ്പാനിഷ് താരം ക്ലബിൽ തുടരില്ലെന്നാണ് സ്പാനിഷ് മാധ്യമമായ എ.എസ് റിപ്പോർട്ട് ചെയ്യുന്നത്. ഇസ്കോക്ക് വേണ്ടി ഏതെങ്കിലും ക്ലബുകൾ ഓഫർ സമർപ്പിച്ചാൽ, താരത്തെ ജനുവരിയിൽ തന്നെ വിൽക്കാനാണ് റയൽ ഉദ്ദേശിക്കുന്നത്. എന്നാൽ, അടുത്ത സമ്മറിൽ ഫ്രീ ഏജന്റ് ആകുന്ന താരത്തിന് വേണ്ടി ആരെങ്കിലും ഓഫർ സമർപ്പിക്കുമോ എന്നത് കാര്യങ്ങൾ സങ്കീർണമാക്കുന്നു.


facebooktwitterreddit