Football in Malayalam

എല്ലാ കിരീടങ്ങൾക്ക് വേണ്ടിയും റയൽ മാഡ്രിഡ് പോരാടും; സ്‌പാനിഷ്‌ സൂപ്പർ കപ്പ് വിജയത്തിന് ശേഷം കാർലോ ആൻസലോട്ടി

Ali Shibil Roshan
Carlo Ancelotti has won his first trophy since his Real Madrid return
Carlo Ancelotti has won his first trophy since his Real Madrid return / Soccrates Images/GettyImages
facebooktwitterreddit

സാധ്യമായ എല്ലാ കിരീടങ്ങൾക്ക് വേണ്ടിയും തങ്ങൾ പോരാടുമെന്ന് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. അത്‌ലറ്റിക്ക് ക്ലബ്ബിനെ 2-0ത്തിന് പരാജയപ്പെടുത്തി സ്‌പാനിഷ്‌ സൂപ്പർ കപ്പ് കിരീടം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു ആൻസലോട്ടി.

സൗദി അറേബ്യയിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫൈനൽ പോരാട്ടത്തിൽ 2 ഗോളുകൾക്ക് അത്ലറ്റിക്ക് ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് റയൽ 2021/22 സീസണിലെ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയത്. റയലിന് വേണ്ടി ആദ്യ പകുതിയിൽ ലൂക്ക മോഡ്രിച്ചും, രണ്ടാം പകുതിയിൽ കരിം ബെൻസിമയുമാണ് എതിർ വല കുലുക്കിയത്.

മത്സരശേഷം സംസാരിക്കവെ, തങ്ങളുടെ മികച്ചൊരു ടീമും മികച്ചൊരെ സ്ക്വാഡുമാണെന്നും, അവരുടെ പരിശീലകൻ ആവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പറഞ്ഞ ആൻസലോട്ടി, മാറ്റി കോമ്പറ്റിഷനുകളിൽ പോരാടുന്നത് തങ്ങൾ തുടരുമെന്നും വ്യക്തമാക്കി.

"ഇത് വളരെ മികച്ച ഒരു ടീമും, വളരെ മികച്ച സ്ക്വാഡുമാണ്. [ഇവരുടെ] പരിശീലകനായതിൽ ഞാൻ അഭിമാനിക്കുന്നു," സ്‌പാനിഷ്‌ സൂപ്പർ കപ്പ് വിജയത്തിന് ശേഷം പത്രസമ്മേളനത്തിൽ ആൻസലോട്ടി പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്‌തു.

"മറ്റു കോമ്പറ്റിഷനുകളിൽ മത്സരിക്കുന്നത് ഞങ്ങൾ തുടരും. ഞങ്ങൾക്ക് വ്യാഴാഴ്ച [കോപ്പ ഡെൽ റേയിൽ] ഞങ്ങളുടെ അടുത്ത മത്സരം ഉണ്ട്, അത് ഒരു പ്രധാന മത്സരമാണ്. ഈ കളിക്കാർ ഇതിനകം ഒരുപാട് വിജയിച്ചിട്ടുണ്ട്, പക്ഷെ അവർ ഇപ്പോഴും വളരെ പ്രതിജ്ഞാബദ്ധരാണ്. നിങ്ങൾ ഒരുപാട് വിജയിക്കുമ്പോൾ, നിങ്ങളാണ് മികച്ചതെന്ന് കരുതുകയും, [നേരത്തെ പോലെ] കഠിനാധ്വാനം ചെയ്യാതിരിക്കുകയും ചെയ്‌തേക്കും, എന്നാൽ ഇവർ ഒരേ ലെവൽ നിലനിറുത്തുന്നു," ആൻസലോട്ടി കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit