എൽ ക്ലാസിക്കോ: സാധ്യത ഇലവൻ, ഇന്ത്യൻ സമയം, ടെലികാസ്റ്റ് വിവരങ്ങൾ അറിയാം
By Sreejith N

ഈ വർഷത്തെ ആദ്യത്തെ എൽ ക്ലാസിക്കോക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഫുട്ബോൾ ആരാധകർ വളരെയധികം ആവേശത്തിലാണ്. ഈ സീസണിൽ നടന്ന ആദ്യത്തെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനോട് തോൽക്കേണ്ടി വന്ന ബാഴ്‌സലോണക്ക് വിജയം അനിവാര്യമാണെങ്കിലും യൂറോപ്പിൽ തന്നെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ടീമായ റയൽ മാഡ്രിഡിനു തന്നെയാണ് മത്സരത്തിൽ മുൻതൂക്കം.
സ്‌പാനിഷ് സൂപ്പർകപ്പ് സെമി ഫൈനലിൽ റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിൽ നടക്കുന്ന മത്സരത്തെക്കുറിച്ച് നിങ്ങൾ അറിയാനാഗ്രഹിക്കുന്ന വിവരങ്ങൾ:
എൽ ക്ലാസിക്കോ സമയം:
ജനുവരി 13, വ്യാഴം 12.30 AMനാണു (ജനുവരി 12, ബുധനാഴ്‌ച രാത്രി 12.30) എൽ ക്ളാസികോ മത്സരം ഇന്ത്യയിൽ ആരംഭിക്കുക.
ടെലികാസ്റ്റ് വിവരങ്ങൾ:
റയലും ബാഴ്‌സയും തമ്മിലുള്ള സ്‌പാനിഷ് സൂപ്പർകപ്പ് പോരാട്ടം ഇന്ത്യയിൽ ജിയോ ടിവിയിലാണ് ലൈവ്‌സ്ട്രീം ചെയ്യപ്പെടുക.
ബാഴ്‌സലോണയുടെയും റയൽ മാഡ്രിഡിന്റെയും സാധ്യത ഇലവൻ:
ബാഴ്‌സലോണ: റടെർ സ്റ്റീഗൻ, ഡാനി ആൽവസ്, പിക്വ, ലെങ്ലെറ്റ്, ജോർദി ആൽബ, ബുസ്‌ക്വറ്റ്സ്, ഡി ജോംഗ്, ഗാവി, ഡെംബലെ, മെംഫിസ്, ലൂക്ക് ഡി ജോംഗ്.
റയൽ മാഡ്രിഡ്: ക്വാർട്ടുവ, വാസ്‌ക്വസ്, മിലിറ്റാവോ, അലബ, മെൻഡി, കാസെമീറോ, ക്രൂസ്, മോഡ്രിച്ച്, അസെൻസിയോ, ബെൻസിമ, വിനീഷ്യസ്.
ലാ ലിഗയിൽ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിനാണ് മത്സരത്തിൽ കൃത്യമായ മുൻതൂക്കമുള്ളത്. കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡ് വലൻസിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപിച്ചപ്പോൾ ബാഴ്‌സലോണ ഗ്രനാഡയോട് സമനില വഴങ്ങുകയായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.