Football in Malayalam

റയൽ മാഡ്രിഡ് v അത്ലറ്റിക്കോ മാഡ്രിഡ്: മത്സരവിവരങ്ങൾ, സാധ്യതാ ലൈനപ്പ് എന്നിവ അറിയാം

Haroon Rasheed
Real Madrid v Inter - UEFA Champions League
Real Madrid v Inter - UEFA Champions League / Anadolu Agency/GettyImages
facebooktwitterreddit

ലാലിഗയിലെ ഈ സീസണിലെ ആദ്യ മാഡ്രിഡ് ഡെര്‍ബി ഞായറാഴ്ച രാത്രി നടക്കുകയാണ്. ലാലിഗയിലെ അത്യന്തം ആവേശകരമായ മത്സരം എവിടെ കാണാം, സാധ്യത ലൈനപ്പ് തുടങ്ങിയ വിവരങ്ങള്‍ അറിയാം. റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് സീസണിലെ ആദ്യ മാഡ്രിഡ് ഡര്‍ബിക്ക് അരങ്ങൊരുങ്ങുന്നത്. 39 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ പത്ത് പോയിന്റ് പിറകിലാണ് അത്‌ലറ്റിക്കോ. അതിനാല്‍ അത്‌ലേറ്റികള്‍ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

സമയം

ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.30നാണ് അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത്.

എവിടെ കാണാം

Viacom18നാണ് ഇന്ത്യയിലെ ലാലിഗ സംപ്രേക്ഷണ അവകാശം. അതിനാല്‍ Voot Select ആപ്പിലും ടിവിയിൽ MTV ചാനലിലും മത്സരം തത്സമയം കാണാനാകും.

സാധ്യത ഇലവന്‍

റയല്‍ മാഡ്രിഡ്: കുര്‍ട്ടോയിസ്(ഗോള്‍ കീപ്പര്‍), കര്‍വഹാള്‍, മിലിഷ്യാവോ, അലാബ, മെന്‍ഡി, മോഡ്രിച്ച്, കസാമിറോ, ക്രൂസ്, റോഡ്രിഗോ, ബെന്‍സേമ, വിനീഷ്യസ്

അത്‌ലറ്റിക്കോ മാഡ്രിഡ്: ഒബ്ലക് (ഗോള്‍ കീപ്പര്‍), ഫെലിപ്പെ, ജിമനെസ്, ഹെര്‍മോസോ, ലോറന്റെ, ലെമാര്‍, കോക്കെ, ഡി പോള്‍, കറാസ്‌കോ, ഗ്രീസ്മാന്‍, സുവാരസ്.

മാച്ച് പ്രഡിക്ഷന്‍

2-2 സമനില

facebooktwitterreddit