Football in Malayalam

മോ സലായെ സ്വന്തമാക്കാൻ ഈഡൻ ഹസാർഡിനെ ലിവർപൂളിന് വാഗ്ദാനം ചെയ്യാൻ റയൽ മാഡ്രിഡ്

By Mohammed Davood
Liverpool FC v Manchester United - Premier League
Liverpool FC v Manchester United - Premier League / Michael Regan/GettyImages
facebooktwitterreddit

നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലിവർപൂൾ വിങ്ങർ മുഹമ്മദ് സലായെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് ആരംഭിച്ചതായി റിപോർട്ടുകൾ. ഈജിപ്ഷ്യൻ താരത്തെ സ്വന്തം കൂടാരത്തിലെത്തിക്കാൻ ഈഡൻ ഹസാർഡിനെ ലിവർപൂളിന് വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ സീസണിൽ ഉജ്ജ്വല ഫോമിലുള്ള സലാ, 8 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും‌ 4 അസിസ്റ്റുകളും ലിവർപൂളിന് വേണ്ടി സ്വന്തമാക്കിക്കഴിഞ്ഞു.

2023 വരെ ലിവർപൂളുമായി കരാറുള്ള താരം, ആൻഫീൽഡിൽ തുടരുന്നതിനായി പുതിയ കോൺട്രാക്ട് സൈൻ ചെയ്യാൻ ഇതുവരെ തയ്യാറായിട്ടില്ല. ആഴ്ചയിൽ 500,000 പൗണ്ട് പ്രതിഫലം താരം ആവശ്യപെടുന്നതായി റിപ്പോർട്ടുകളുണ്ട്.

പത്രപ്രവർത്തകനായ എക്രെം കോനൂർ പറയുന്നതനുസരിച്ച്, സലായെ സ്വന്തമാക്കുന്നതിനു വേണ്ടി പണത്തിനൊപ്പം മുൻ ചെൽസി താരമായ ഹസാർഡിനെയും നൽകുവാൻ റയൽ തയ്യാറാകും. 2019ൽ 100 ദശലക്ഷം പൗണ്ടിന് റയൽ മാഡ്രിഡ് സ്വന്തമാക്കിയ ഹസാർഡിന് സ്പാനിഷ് ക്ലബിൽ ഇത് വരെ പ്രതീക്ഷക്കൊത്തുയരാൻ കഴിഞ്ഞിട്ടില്ല. ഇടക്കടിയുള്ള പരിക്കുകൾ താരത്തിന്റെ കരിയറിന് തിരിച്ചടി നൽകിയെങ്കിലും, പൂർണ മികവിലേക്ക് ഉയർന്നാൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാകാൻ കെൽപ്പുള്ള താരമാണ് ഹസാർഡ്.

അതേ സമയം, നിലവിൽ ക്ലബുമായി 2023 വരെ കരാറുള്ള സലാക്ക് പുതിയ കോൺട്രാക്ട് നൽകി താരത്തെ ക്ലബിൽ നിലനിറുത്താനാവും ലിവർപൂൾ ശ്രമിക്കുക.


facebooktwitterreddit