Football in Malayalam

പോള്‍ പോഗ്ബയെ ടീമിലെത്തിക്കാനുള്ള ശ്രമം റയല്‍ മാഡ്രിഡ് ഉപേക്ഷിക്കുന്നു

Haroon Rasheed
Atalanta v Manchester United: Group F - UEFA Champions League
Atalanta v Manchester United: Group F - UEFA Champions League / Jonathan Moscrop/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ ടീമിലെത്തിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് റയല്‍ മാഡ്രിഡ്. റയല്‍ മാഡ്രിഡിന്റെ റഡാറിലുള്ള താരമായിരുന്ന പോഗബയെ ഇപ്പോള്‍ ടീമിലെത്തിക്കേണ്ട ആവശ്യമില്ലെന്ന ചിന്തയിലാണ് സ്പാനിഷ് വമ്പന്‍മാര്‍. ജൂണ്‍ 30ന് പോഗ്ബയുടെ കരാര്‍ കാലാവധി തീരുന്നതിനാല്‍ യുവന്റിസനൊപ്പം റയല്‍ മാഡ്രിഡും പോഗ്ബയെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നു.

പോഗ്ബയെ ടീമിലെത്തിക്കുന്നതിന് വേണ്ടി ചിലവിടുന്ന തുക മറ്റേതെങ്കിലും താരത്തെ ടീമിലെത്തിക്കുന്നതിന് വേണ്ടി വിനിയോഗിക്കാനാണ് റയലിന്റെ തീരുമാനം. ഇതോടെ ഏറെക്കാലമായി നിന്ന ഊഹാപോഹങ്ങള്‍ക്കാണ് അന്ത്യമാകുന്നത്. പോഗ്ബയെ സ്വന്തമാക്കുന്നതിന് പകരം ലൂക്കാ മോഡ്രിച്ചിനെ നിലനിര്‍ത്തനാണ് ഇപ്പോള്‍ റയല്‍ ശ്രമിക്കുന്നത്.

നിലവില്‍ മോഡ്രിച്ച്, ടോണി ക്രൂസ്, കാസമിറോ തുടങ്ങിയ മികച്ച മിഡ്ഫീല്‍ഡര്‍മാര്‍ റയലിനുണ്ട്. കൂടാതെ അവര്‍ക്ക് പിറകില്‍ എഡ്വാര്‍ഡോ കമാവിംഗ, ഫെഡെ വാള്‍വെര്‍ദേ, അന്റോണിയോ ബ്ലാങ്കോ എന്നീ താരങ്ങളുമുണ്ട്. അതിനാല്‍ പോഗ്ബയെ ഇപ്പോള്‍ ടീമിലെത്തിക്കേണ്ട ആവശ്യമില്ലെന്ന തീരുമാനമാണ് റയലിന്റേതെന്ന് മാർക്ക റിപ്പോർട്ട് ചെയ്യുന്നു.

കാസമിറോ, മോഡ്രിച്ച്, ക്രൂസ് എന്നിവര്‍ അടുത്തിടെ നടത്തിയ മികച്ച പ്രകടനം അടുത്ത പത്തുവര്‍ഷംകൂടി തുടരാന്‍ സാധിക്കുമെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ ആഞ്ചലോട്ടി തമാശയായി പറഞ്ഞിരുന്നു. അത്ര വർഷം ടോപ് ലെവലിൽ കളിക്കാൻ അവർക്കാകുമെന്ന് കരുതുന്നില്ലെങ്കിലും, കുറച്ച് വർഷങ്ങൾ കൂടെ ഈ താരങ്ങൾക്ക് റയൽ മാഡ്രിഡിൽ മികവ് പുലർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേ സമയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ സ്ഥിരമായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്ത പോഗ്ബ അടുത്ത സമ്മറിൽ ഫ്രീ ഏജന്റ് ആകും. റയൽ മാഡ്രിഡിന് പുറമെ, താരത്തിന്റെ മുൻ ക്ലബായ യുവന്റസ്, ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജി എന്നിവരുടെ പേരാണ് താരത്ത് സ്വന്തമാക്കാൻ രംഗത്തുണ്ടെന്ന് പറഞ്ഞ് കേൾക്കുന്നത്.


facebooktwitterreddit