കൈലിയന്‍ എംബാപ്പെയെ ജനുവരിയിൽ സ്വന്തമാക്കാൻ ഓഫറുമായി റയല്‍ മാഡ്രിഡ്

പി.എസ്.ജിയുടെ ഫ്രഞ്ച് യുവതാരം കൈലിയന്‍ എംബാപ്പെക്കായുള്ള നീക്കം വീണ്ടും സജിവമാക്കി റയല്‍ മാഡ്രിഡ്. ജനുവരിയില്‍ തന്നെ താരത്തെ സ്വന്തമാക്കാനാണ് റയല്‍ മാഡ്രിഡ് ഇപ്പോള്‍ നീക്കം നടത്തുന്നത്. ഇതിനായി റയല്‍ ഇപ്പോള്‍ 50 മില്യന്‍ യുറോ വാഗ്ദാനം ചെയ്തിരിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഏജന്റ് ജിയോവാന്നി ബ്രാന്‍സിനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സമ്മര്‍ വിന്‍ഡോയുടെ അവസാനം എംബാപ്പെക്ക് വേണ്ടി റയല്‍ മാഡ്രിഡ് നേരത്തെ 180 മില്യന്‍ യൂറോ ഓഫര്‍ ചെയ്തിരുന്നു. ഇത് പി.എസ്.ജി നിരസിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു റയല്‍ ജനുവരിയില്‍തന്നെ താരത്തെ സ്വന്തമാക്കുന്നതിന് വേണ്ടി രംഗത്തെത്തിയിട്ടുള്ളത്. പി.എസ്.ജിയില്‍ ആറുമാസം കൂടി കാലാവധിയുള്ള എംബാപ്പെ അതിന് മുമ്പ് തന്നെ ടീമിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ സ്പാനിഷ് വമ്പന്‍മാര്‍ നടത്തുന്നത്. '' ഇനി കാര്യങ്ങള്‍ പി.എസ്.ജിയെ ആശ്രയിച്ചിരിക്കും.
Real Madrid have come knocking again...https://t.co/4TNg228YCy
— MARCA in English (@MARCAinENGLISH) January 4, 2022
ഏതാനും ദിവസം മുന്‍പാണ് റയല്‍ മാഡ്രിഡ് താരത്തിനായി 50 മില്യന്‍ യൂറോ ഓഫര്‍ ചെയ്തത്'' ബ്രാന്‍സിനി ലാ ഗസറ്റെ ഡെല്ല സ്‌പോട്‌സിനോട് വ്യക്തമാക്കി. '' ഇത് എങ്ങനെ നടക്കുമെന്ന് എനിക്കറിയില്ല. ഫ്‌ളോറന്റീന പെരസിന്റെ ഈ നീക്കം സസൂക്ഷ്മം നീരീക്ഷിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. എംബാപ്പെ പോലുള്ളൊരു താരം ഫ്രീ ട്രാന്‍സ്ഫറില്‍ സമ്മറില്‍ ക്ലബ് വിടുന്നത് നാണക്കേടാകാണ്. പി.എസ്.ജി ഇക്കാര്യത്തെ കുറിച്ച് എന്ത് ചിന്തിക്കുമെന്ന് എനിക്കറിയില്ല'' ബ്രാന്‍സിനി വ്യക്തമാക്കി.
ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇരു ടീമുകളും നേര്‍ക്കു വരുന്നതിനാല്‍ പ്രീ ക്വാര്‍ട്ടറിലെ രണ്ട് പാദ മത്സരങ്ങളും കഴിയുന്നത് വരെ ട്രാന്‍സ്ഫര്‍ നീക്കങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ റയല്‍ മാഡ്രിഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് വീണ്ടും താരത്തിനായി രംഗത്തെത്താന്‍ കാരണമെന്താണെന്നത് വ്യക്തമായിട്ടില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.