ഫ്രഞ്ച് യുവതാരം ചുവാമെനിയെ നൂറു മില്യൺ നൽകി സ്വന്തമാക്കി റയൽ മാഡ്രിഡ്


മൊണാക്കോയുടെ ഫ്രഞ്ച് മധ്യനിരതാരമായ ഒറേലിയൻ ചുവാമെനിയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ധാരണയിൽ എത്തിയതായി റിപ്പോർട്ടുകൾ. ഗോൾ ഉൾപ്പെടെ വിവിധ യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ഇരുപത്തിരണ്ടു വയസുള്ള താരത്തെ നൂറു മില്യൺ യൂറോ നൽകിയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.
ഇക്കഴിഞ്ഞ സീസണിൽ മൊണാക്കോക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ താരത്തിനു വേണ്ടി യൂറോപ്പിലെ നിരവധി ക്ലബുകൾ ശ്രമം നടത്തിയെങ്കിലും ഒടുവിൽ റയൽ മാഡ്രിഡ് തന്നെ താരത്തെ സ്വന്തമാക്കുന്നതിൽ വിജയിച്ചു. കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിന്റെ ഓഫർ തഴഞ്ഞതിനു പിന്നാലെയാണ് ഫ്രാൻസ് താരത്തെ റയൽ മാഡ്രിഡ് വൻ തുക നൽകി സ്വന്തമാക്കിയതെന്നും ശ്രദ്ധേയമാണ്.
Aurelién Tchouaméni to Real Madrid, here we go! Talks were at final stages yesterday night between Real and Monaco, it’s now fully agreed after final meeting for €80m plus add-ons to €100m. ⚪️🤝 #RealMadrid
— Fabrizio Romano (@FabrizioRomano) June 7, 2022
Tchouaméni only wanted Real with contract until 2027 already agreed. pic.twitter.com/rCBPeEWY3r
റിപ്പോർട്ടുകൾ പ്രകാരം അഞ്ചു വർഷത്തെ കരാറാണ് റയൽ മാഡ്രിഡ് ഫ്രഞ്ച് താരവുമായി ഒപ്പിട്ടിരിക്കുന്നത്. അതേസമയം പ്രതിഫലം അടക്കമുള്ള വിവരങ്ങളിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ചെൽസിയിൽ നിന്നും പ്രതിരോധതാരം അന്റോണിയോ റുഡിഗറെ നാല് വർഷത്തെ കരാറിൽ സ്വന്തമാക്കിയതിനു പിന്നാലെയാണ് റയൽ മാഡ്രിഡ് മധ്യനിരയിലേക്കും പുതിയ താരത്തെ എത്തിച്ചിരിക്കുന്നത്.
ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന താരമെന്ന നിലയിലാണ് റയൽ മാഡ്രിഡ് ചുവാമെനിയെ സ്വന്തമാക്കിയത്. ഡിഫൻസീവ് മിഡ്ഫീൽഡ് സ്വാഭാവിക പൊസിഷനാക്കി കളിക്കുന്ന ചുവാമെനിയെ മുപ്പതുകാരനായ ബ്രസീലിയൻ താരം കസെമീറോയുടെ പകരക്കാരനായി ഉപയോഗിക്കാൻ കഴിയും. മിഡ്ഫീൽഡിലെ മറ്റിടങ്ങളിലും താരത്തെ കളിപ്പിക്കാം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.