Champions League

അവിശ്വസനീയ തിരിച്ചുവരവ് നടത്തി ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറി റയൽ മാഡ്രിഡ്; തകർന്നടിഞ്ഞ് മാഞ്ചസ്റ്റർ സിറ്റി

Ali Shibil Roshan
Real Madrid pulled off an epic comeback
Real Madrid pulled off an epic comeback / Gonzalo Arroyo Moreno/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തി മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ഫൈനലിലേക്ക് മുന്നേറി റയൽ മാഡ്രിഡ്. ആദ്യ പാദത്തിൽ 3-4ന് പരാജയപ്പെട്ടിരുന്ന റയൽ, രണ്ടാം പാദത്തിൽ 3-1ന്റെ വിജയം കരസ്ഥമാക്കിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

രണ്ടാം പാദത്തിന്റെ 90ആം മിനിറ്റ് വരെയും മത്സരത്തിലും ഒരു ഗോളിനും, ഇരു പാദങ്ങളിലുമായി രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നിരുന്ന റയലിന്റെ അവിശ്വസനീയ തിരിച്ചുവരവിനാണ് സാന്റിയാഗോ ബെർണാബ്യൂ പിന്നീട് സാക്ഷ്യം വഹിച്ചത്.

73ആം മിനുറ്റിൽ റിയാദ് മഹ്‌റസിന്റെ ഗോളിലൂടെ മുന്നിലെത്തിയ സിറ്റിക്കെതിരെ 90ആം മിനുറ്റിൽ റോഡ്രിഗോയാണ് റയലിന്റെ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. തൊട്ടടുത്ത മിനിറ്റിൽ മറ്റൊരു ഗോളിലൂടെ റോഡ്രിഗോ റയലിനെ മത്സരത്തിൽ മുന്നിലെത്തിക്കുകയും, ഇരു പാദങ്ങളിലുമായി ഒപ്പമെത്തിക്കുകയും ചെയ്‌തു.

തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 95ആം മിനുറ്റിൽ കരിം ബെൻസിമ റയലിന്റെ വിജയഗോൾ നേടി. റൂബൻ ഡയസ് തന്നെ ബോക്സിനുള്ളിൽ വെച്ച് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചായിരുന്നു ബെൻസിമ റയലിന് വിജയം സമ്മാനിച്ചത്.

എക്സ്ട്രാ ടൈമിന്റെ അവശേഷിച്ച മിനിറ്റുകളിൽ മാഞ്ചസ്റ്റർ സിറ്റി ആക്രമണങ്ങൾക്ക് മുന്നിൽ കോട്ടകെട്ടി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്ന് റയൽ പൂർത്തികരിച്ചു.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെയാണ് റയൽ മാഡ്രിഡ് നേരിടുക.


facebooktwitterreddit