Football in Malayalam

ബാഴ്സലോണക്കെതിരായ ലാലീഗ മത്സരത്തിനുള്ള റയൽ മാഡ്രിഡിന്റെ സാധ്യതാ ഇലവൻ ഇങ്ങനെ...

By Gokul Manthara
FBL-EUR-C1-SHAKHTAR DONETSK-REAL MADRID
FBL-EUR-C1-SHAKHTAR DONETSK-REAL MADRID / SERGEI SUPINSKY/GettyImages
facebooktwitterreddit

2021-22 സീസണിലെ ആദ്യ എൽക്ലാസിക്കോ ഈ ഞായറാഴ്ച നടക്കാനിരിക്കുമ്പോൾ വലിയ ആത്മവിശ്വാസത്തിലാണ് റയൽ മാഡ്രിഡ്. ലാലീഗയിൽ മികച്ച ഫോമിലുള്ള അവർ തങ്ങളുടെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഷക്തറിനെ ഗോൾ മഴയിൽ മുക്കി കൂറ്റൻ ജയം (5-0) നേടിയതിന് ശേഷമാണ് എൽ ക്ലാസിക്കോക്കെത്തുന്നത്.

നിലവിൽ 8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് നേടി 2021-22 സീസണിലെ ലാലീഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. ബാഴ്സലോണയാകട്ടെ 8 മത്സരങ്ങളിൽ 15 പോയിന്റുമായി ഏഴാം സ്ഥാനത്തും. ഞായറാഴ്ച ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ കളിക്കാനെത്തുമ്പോൾ വിജയത്തിൽക്കുറഞ്ഞതൊന്നും റയൽ മാഡ്രിഡ് ലക്ഷ്യം വെക്കില്ല. ഏത് വിധേനയും തങ്ങളുടെ ചിരവൈരികളെ വീഴ്ത്താൻ തയ്യാറെടുക്കുന്ന റയൽ മാഡ്രിഡ് ഈ മത്സരത്തിൽ അണിനിരത്താൻ സാധ്യതയുള്ള സ്റ്റാർട്ടിംഗ് ഇലവനെ പരിശോധിക്കുകയാണ് ഇവിടെ 90Min.

1. ഗോൾകീപ്പർ & പ്രതിരോധ താരങ്ങൾ

SOCCER NATIONS LEAGUE BELGIUM VS ITALY
SOCCER NATIONS LEAGUE BELGIUM VS ITALY / DIRK WAEM/GettyImages

തിബോ കോർട്ടുവാ (ഗോൾകീപ്പർ) - ഷക്തറിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയ കോർട്ടുവാ തന്നെയാകും എൽ ക്ലാസിക്കോയിലും റയലിന്റെ ഗോൾവലക്ക് മുന്നിലെത്തുക.

ലൂക്കാസ് വസ്ക്വസ് (റൈറ്റ് ബാക്ക്) - ഡാനി കർവാഹലിന് പകരം വസ്ക്വസ് ബാഴ്സലോണക്കെതിരെ കളിക്കാനാണ് സാധ്യത. ഷക്തറിനെതിരെ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

എഡർ മിലിറ്റാവോ (സെന്റർബാക്ക്) -
സീസണിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്ന മിലിറ്റാവോക്ക് സ്റ്റാർട്ടിംഗ് ഇലവനിൽ സ്ഥാനം ഉറപ്പ്.

ഡേവിഡ് അലാബ (സെന്റർ ബാക്ക്) - ബാഴ്സലോണയുടെ ആക്രമണത്തെ തടഞ്ഞു നിർത്തുന്നതിൽ അലാബയുടെ പ്രകടനം ഞായറാഴ്ച നിർണായകമാകും.

ഫെർലാൻഡ് മെൻഡി (ലെഫ്റ്റ് ബാക്ക്) - ബാഴ്സലോണക്കെതിരെ ടീമിന്റെ ഇടത് ബാക്ക് സ്ഥാനത്ത് മെൻഡി കളിക്കാനുള്ള സാധ്യതയാണ് ഉയർന്ന് നിൽക്കുന്നത്.

2. മധ്യനിര താരങ്ങൾ

Carlos Henrique Casemiro
Real Madrid v FC Sheriff Tiraspol - UEFA Champions League / Soccrates Images/GettyImages

കാസെമിറോ (ഡിഫൻസീവ് മിഡ്ഫീൽഡർ) - എൽ ക്ലാസിക്കോയിൽ റയലിന്റെ തന്ത്രങ്ങളിൽ പ്രധാനിയാവാൻ സാധ്യതയുള്ള താരം. കാസെമിറോയുടെ പ്രകടനം മത്സരത്തിൽ റയലിന്റെ ജയ പരാജയം നിർണയിക്കുന്നതിൽ പ്രധാനമാകും.

ഫെഡറിക്കോ വൽവർദെ (സെൻട്രൽ മിഡ്ഫീൽഡർ) -
മോഡ്രിച്ചിന് പകരം മധ്യനിരയിൽ താരം ഇടം നേടാനുള്ള സാധ്യതയുണ്ട്.

ടോണി ക്രൂസ് (സെൻട്രൽ മിഡ്ഫീൽഡർ)
- റയൽ മാഡ്രിഡിലെ ഏറ്റവും പരിചയസമ്പന്നനായ താരങ്ങളിലൊരാൾ. റയലിന്റെ മധ്യനിരയെ നിയന്ത്രിക്കാൻ കഴിയുന്ന ക്രൂസിന് ബാഴ്സലോണക്കെതിരെയും നിർണായക ദൗത്യം ടീമിലുണ്ടാകും.

3. മുന്നേറ്റ നിര താരങ്ങൾ

FBL-EUR-C1-SHAKHTAR DONETSK-REAL MADRID
FBL-EUR-C1-SHAKHTAR DONETSK-REAL MADRID / SERGEI SUPINSKY/GettyImages

റോഡ്രിഗോ (റൈറ്റ് വിംഗർ) - ചാമ്പ്യൻസ് ലീഗിൽ ഇക്കുറി മികച്ച ഫോമിലുള്ള റോഡ്രിഗോ ലാലീഗയിലും അതേ മികവ് തുടരാനുള്ള ശ്രമത്തിലാണ്. ബാഴ്സലോണക്കെതിരെ റയലിന്റെ മുന്നേറ്റ നിരയിൽ താരമുണ്ടാകാനുള്ള സാധ്യത ഉയർന്ന് നിൽക്കുന്നു‌.

കരീം ബെൻസേമ (സ്ട്രൈക്കർ) - ഈ സീസണിൽ കളിച്ച 11 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 8 അസിസ്റ്റുകളും ഇതിനോടകം നേടിക്കഴിഞ്ഞ ബെൻസേമ സ്വപ്ന ഫോമിലൂടെയാണ് കടന്നു പോകുന്നത്‌. എൽ ക്ലാസിക്കോയിൽ ബെൻസേമ ഫോമിലാണെങ്കിൽ ബാഴ്സലോണ പ്രതിരോധം വിയർത്തുകുളിക്കുമെന്നുറപ്പ്.

വിനീഷ്യസ് ജൂനിയർ (ലെഫ്റ്റ് വിംഗർ) - 2021/22 സീസണിൽ ഇതു വരെ കളിച്ച 11 മത്സരങ്ങളിൽ‌ നിന്ന് 7 ഗോളുകളും 5 അസിസ്റ്റുകളും നേടിക്കഴിഞ്ഞ വിനീഷ്യസ് ജൂനിയർ തകർപ്പൻ ഫോമിലാണ് ഇപ്പോളുള്ളത്. നിലവിലെ ഫോമിൽ റയൽ നിരയിലെ ഒഴിച്ചു കൂടാനാവാത്ത താരമായ വിനീഷ്യസ്, എൽ ക്ലാസിക്കോയിലും അവരുടെ സ്റ്റാർട്ടിംഗ് ഇലവനിലുണ്ടാകും.


facebooktwitterreddit