ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ പി.എസ്.ജിക്കെതിരെയുള്ള റയല്‍ മാഡ്രിഡിന്റെ സാധ്യതാ ഇലവൻ

ചാംപ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദ മത്സരത്തില്‍ പി.എസ്.ജിയേ നേരിടാനിരിക്കുകയാണ് റയൽ മാഡ്രിഡ്. ആദ്യ പാദത്തിൽ ഒരു ഗോളിന് പരാജയപ്പെട്ട റയല്‍ മാഡ്രിഡ് ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. അതിനാല്‍ ശക്തമായ നിരയെയാണ് റയല്‍ കളത്തിലിറക്കുക. പിഎസ്‌ജിക്കെതിരെയുള്ള റയൽ മാഡ്രിഡിന്റെ സാധ്യതാ ഇലവൻ നമുക്കിവിടെ പരിശോധിക്കാം.
ഗോള്‍കീപ്പര്‍ & പ്രതിരോധനിര
തിബോ കോർട്ടുവ (ഗോള്‍ കീപ്പര്‍) - സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന കോർട്ടുവയെ ഗോൾവലക്ക് മുന്നിൽ പ്രതീക്ഷിക്കാം.
ഡാനി കര്‍വഹാള്‍ (റൈറ്റ് ബാക്ക്) - റൈറ്റ് ബാക്കില്‍ റയലിന്റെ ഫസ്റ്റ്-ചോയ്സ് ആയ കർവഹാൾ ആദ്യ ഇലവനിൽ ഇടം നേടിയേക്കും.
എഡര്‍ മിലിഷ്യാവോ (സെന്റര്‍ ബാക്ക്) - യൂറോപ്പിലെ മുന്‍നിര പ്രതിരോധതാരങ്ങളിൽ ഒരാൾ എല്ലാ നിലയിലേക്ക് വളർന്ന മിലിഷ്യാവോയെ ആദ്യ ഇലവനില്‍ പ്രതീക്ഷിക്കാം.
ഡേവിഡ് അലാബ (സെന്റര്‍ ബാക്ക്) - ബയേണ്‍ മ്യൂണിക്കില്‍ നിന്ന് സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തിയ അലാബ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ആദ്യ ഇലവനിലെ ഒഴിച്ചുകൂടാനാവാത്ത താരമാണ് അലാബ.
നാച്ചോ ഫെര്‍ണാണ്ടസ് (ലെഫ്റ്റ് ബാക്ക്) - ഫെർലാൻഡ് മെൻഡിക്ക് സസ്‌പെൻഷൻ ആയതിനാൽ ലെഫ്റ്റ്-ബാക്ക് പൊസിഷനിൽ നാച്ചോയെ കളിപ്പിക്കാനാണ് സാധ്യത.
മധ്യനിര
എഡ്വാര്‍ഡോ കമവിങ്ങ (സെൻട്രൽ മിഡ്ഫീൽഡർ) - ബ്രസീലിയന്‍ താരം കസമിറോയുടെ അഭാവത്തില്‍ കമവിങ്ങയെ ആദ്യ ഇലവനില്‍ പ്രതീക്ഷിക്കാം.
ലൂക്കാ മോഡ്രിച്ച് (സെൻട്രൽ മിഡ്ഫീൽഡർ) - മികച്ച പ്രകടനം തുടരുന്ന മോഡ്രിച്ചും ഉള്‍പ്പെട്ടതാകും ആൻസലോട്ടി തീരുമാനിക്കുന്ന ആദ്യ ഇലവന്‍.
ഫെഡറിക്കോ വാല്‍വര്‍ദെ (സെൻട്രൽ മിഡ്ഫീൽഡർ) - ടോണി ക്രൂസ് കളിക്കുന്നില്ലെങ്കിൽ വാൽവർദെയെ ആദ്യ ഇലവനില്‍ പ്രതീക്ഷിക്കാം.
മുന്നേറ്റനിര
മാര്‍ക്കോ അസെന്‍സിയോ (റൈറ്റ് വിങ്ങർ) - അര്‍ധാവസരങ്ങൾ പോലും മുതലാക്കാന്‍ കഴിവുള്ള സ്പാനിഷ് താരം വിനീഷ്യസിനും ബെന്‍സിമക്കുമൊപ്പം മുന്നേറ്റത്തിലുണ്ടാകും.
കരീം ബെന്‍സേമ (സെന്റര്‍ ഫോര്‍വേഡ്) - ആക്രമണത്തിൽ റയലിന്റെ കുന്തമുനയായ ബെന്‍സിമയില്ലാതെ സ്പാനിഷ് ക്ലബിന്റെ ആദ്യ ഇലവന്‍ പൂര്‍ത്തിയാവില്ല.
വിനീഷ്യസ് ജൂനിയര്‍ (ലെഫ്റ്റ് വിങ്ങർ) - മുന്നേറ്റനിരയിലേക്ക് പന്തെത്തിക്കാനും അവസരം ലഭിക്കുമ്പോഴെല്ലാം പി.എസ്.ജി ഗോള്‍മുഖം ആക്രമിക്കാനും ബെന്‍സിമക്കൊപ്പം വിനീഷ്യസിനെയും കാണാനാകും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.