Football in Malayalam

ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ പിഎസ്‌ജിക്കെതിരെയുള്ള റയല്‍ മാഡ്രിഡന്റെ സാധ്യത ലൈനപ്പ്

Haroon Rasheed
Real Madrid face PSG in Champions League last 16
Real Madrid face PSG in Champions League last 16 / FRANCK FIFE/GettyImages
facebooktwitterreddit

നാളെ രാത്രി പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടില്‍ റയല്‍ മാഡ്രിഡ് പോരിനിറങ്ങുകയാണ്. ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള താരങ്ങളെ തുരത്താനുള്ള ഒരുക്കത്തിലാണ് ആന്‍സലോട്ടിയും സംഘവും. പി.എസ്.ജിക്കെതിരേയുള്ള റയൽ മാഡ്രിഡിന്റെ സാധ്യത ഇലവൻ നമുക്ക് പരിശോധിക്കാം.

ഗോള്‍ കീപ്പര്‍ & പ്രതിരോധതാരങ്ങൾ

തിബോ കോർട്ടുവ (ഗോൾകീപ്പർ) - സീസണില്‍ റയലിന്റെ വിശ്വസ്‌തനായ ബെല്‍ജിയന്‍ താരത്തെ തന്നെ ഗോള്‍വലക്ക് താഴെ പ്രതീക്ഷിക്കാം.

ഡാനി കര്‍വഹാള്‍ (റൈറ്റ് ബാക്ക്) - ഈ സീസണിൽ 19 മത്സരങ്ങളിൽ റയലിന് വേണ്ടി കളത്തിലിറങ്ങിയിട്ടുള്ള കർവഹാളിനെ പിഎസ്‌ജിക്കെതിരെ റയൽ നിരയിൽ പ്രതീക്ഷിക്കാം.

എഡര്‍ മിലിഷ്യാവോ (സെന്റര്‍ ബാക്ക്) - സെര്‍ജിയോ റാമോസ് ക്ലബ് വിട്ടതിന് ശേഷം ആ പൊസിഷനില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ബ്രസീലിയൻ താരത്തെയും ആന്‍സലോട്ടിയുടെ ആദ്യ ടീമില്‍ പ്രതീക്ഷിക്കാം.

ഡേവിഡ് അലാബ (സെന്റര്‍ ബാക്ക്) - പി.എസ്.ജിയുടെ മുന്നേറ്റത്തെ തടയിടാന്‍ അലാബയുടെ പരിചയസമ്പത്ത് റയലിന് നിർണായകമാകും.

ഫെര്‍ലാന്‍ഡ് മെന്‍ഡി (ലെഫ്റ്റ് ബാക്ക്) - പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തുന്ന മെൻഡിയാകും ലെഫ്റ്റ്-ബാക്കായി ആദ്യ ഇലവനിൽ സ്ഥാനം നേടുക എന്നാണ് കരുതപ്പെടുന്നത്.

മധ്യനിരതാരങ്ങൾ

കസമിറോ (ഡിഫന്‍സീവ് മിഡ്ഫീൽഡർ) - മികച്ച ഫോമിൽ കളിക്കുന്ന കസമിറോയിൽ നിന്ന് മറ്റൊരു മികച്ച പ്രകടനമാണ് റയൽ പ്രതീക്ഷിക്കുന്നത്

ലൂക്കോ മോഡ്രിച്ച് (സെൻട്രൽ മിഡ്ഫീൽഡർ) - കസമിറോക്കൊപ്പം പി.എസ്.ജിക്കെതിരേ ലൂക്കാ മോഡ്രിച്ചിന്റെ ബൂട്ടുകളും റയലിന്റെ മധ്യനിരക്ക് കരുത്ത് പകരും.

ടോണി ക്രൂസ് (സെൻട്രൽ മിഡ്ഫീൽഡർ) - മോഡ്രിച്ചിനും കസമിറോക്കുമൊപ്പം ക്രൂസ് കൂടി ചേര്‍ന്നാലേ റയലിന്റെ മധ്യനിരയില്‍ പൂര്‍ണതയുണ്ടാകൂ. അതിനാല്‍ ആന്‍സലോട്ട തീരുമാനിക്കുന്ന ആദ്യ ഇലവനിൽ ക്രൂസിനെയും പ്രതീക്ഷിക്കാം.

മുന്നേറ്റനിരതാരങ്ങൾ

ഗരത് ബെയില്‍ (റൈറ്റ് വിങ്ങർ) - അവസരം കിട്ടാതെ വലഞ്ഞിരുന്ന ബെയിലിന് ഒരുപക്ഷെ പി.എസ്.ജിക്കെതിരേ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചേക്കും.

കരീം ബെന്‍സേമ (സ്‌ട്രൈക്കർ) - പരിക്കിൽ നിന്ന് മുക്തനായി പിഎസ്‌ജിക്ക് എതിരെ റയലിന്റെ വിശ്വസ്‌തനായ പോരാളിക്ക് കളിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിനീഷ്യസ് ജൂനിയര്‍ (ലെഫ്റ്റ് വിങ്ങർ)- പി.എസ്.ജിയുടെ വല ചലിപ്പിക്കാന്‍ ആന്‍സലോട്ടിയുടെ ആലയില്‍ ഊതിക്കാച്ചിയെടുത്ത വിനീഷ്യസിനെയും റയല്‍ നിരയില്‍ പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit